ഗ്രീനിനെ തിരഞ്ഞുപിടിച്ച് തല്ലി സൂര്യ, സ്കൈ ഈസ് മൈ ഡാഡ് വീഡിയോ കുത്തിപൊക്കി ആരാധകർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (14:11 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ സംഹാരതാണ്ഡവമാണ് ഇന്ത്യ നടത്തിയത്. ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും തുടക്കമിട്ട ആക്രമണത്തിന് അറുതിയിട്ടത് സൂര്യകുമാര്‍ യാദവ് നടത്തിയ തീ പാറുന്ന പ്രകടനമമായിരുന്നു. 37 പന്തില്‍ നിന്നും 72 റണ്‍സ് നേടികൊണ്ട് അവസാന ഓവറുകളില്‍ സൂര്യ തകര്‍ത്തടിച്ചപ്പോള്‍ 399 റണ്‍സിനാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചത്.

മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ബൗളറും എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ സഹതാരവുമായ കാമറൂണ്‍ ഗ്രീനിനെ തുടര്‍ച്ചയായ നാല് പന്തുകളില്‍ സിക്‌സര്‍ പറത്തിയാണ് സൂര്യ ആഘോഷിച്ചത്. 10 ഓവറുകള്‍ ബൗള്‍ ചെയ്ത് കഴിയുമ്പോള്‍ 2 വിക്കറ്റ് സ്വന്തമാക്കാനായെങ്കിലും 103 റണ്‍സാണ് ഗ്രീന്‍ വിട്ട് നല്‍കിയത്. കാമറൂണ്‍ ഗ്രീനിന്റെ തുടര്‍ച്ചയയ നാല് പന്തുകള്‍ സിക്‌സര്‍ പറത്തിയതോടെ കഴിഞ്ഞ ഐപിഎല്ലിനിടെ സൂര്യയും ഗ്രീനും ചേര്‍ന്നുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഐപിഎല്ലിനിടയിലെ ഒരു ഇന്ററാക്ടീവ് സെഷനില്‍ സ്‌കൈ ഈസ് മൈ ഡാഡ് എന്ന് കാമറൂണ്‍ ഗ്രീന്‍ പറയുന്ന വീഡിയോ ആണിത്. സ്‌കൈ ഗ്രീനിന്റെ അപ്പനാണെന്ന് തെളിയിച്ചതായാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആരാധകര്‍ കുറിക്കുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :