1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Harbhajan singh supports sanju samson

എഴുതിത്തള്ളാനാകില്ല അവൻ തിരിച്ചുവരും, സഞ്ജുവിന് പിന്തുണയുമായി ഹർഭജൻ

സഞ്ജു സാംസൺ
ഇന്ത്യൻ പ്രീമി‌യർ ലീഗിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചുവെങ്കിലും ടി20യിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്‌ച്ചവെക്കുവാൻ മലയാളി താരമായ സഞ്ജു സാംസണിന് ആയിരുന്നില്ല. ടി20യിൽ നിർണായകമായ നാലാം സ്ഥാനത്ത് കളിക്കാൻ അവസരം ലഭിച്ചുവെങ്കിലും തനിക്ക് കിട്ടിയ അവസരങ്ങൾ ഒന്നും മുതലാക്കാൻ താരത്തിനായില്ല. എന്നാൽ പരമ്പരയിൽ താരം പരാജയമായെങ്കിലും സഞ്ജുവിന് പിന്തുണയുമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സഞ്ജു സാംസൺ.
 
സഞ്ജുവിന്റെ തുടക്കകാലത്തെ പര്യടനം മാത്രമാണിത്. അവന് കഴിവുണ്ടെന്ന കാര്യം നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. അവന്റെ തെറ്റുകളിൽ നിനും പഠിക്കാൻ സാധിച്ചാൽ ഇന്ത്യയുടെ കരുത്തരായ താരങ്ങളിൽ ഒരാളായും ഭാവി താരമായും മാറാൻ സഞ്ജുവിന് സാധിക്കും.സഞ്ജു തെറ്റുകള്‍ വരുത്തുന്നു. പക്ഷേ, എനിക്കുറപ്പുണ്ട്, അവന്‍ പഠിക്കും. ഫോമിലേക്ക് തിരിച്ചുവരും. അത്രത്തോളം കഴിവ് അവനുണ്ട്. ഹർഭജൻ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു