'ചെറിയ പിള്ളേര് ഇതിലും നന്നായി പിടിക്കും'; ക്യാച്ചെടുത്ത് ബൗണ്ടറി റോപ്പില്‍ ചവിട്ടി സിറാജ്, കണ്ണുപൊട്ടുന്ന ചീത്ത വിളിച്ച് ചഹര്‍ (വീഡിയോ)

തനിക്ക് കിട്ടേണ്ട വിക്കറ്റ് നഷ്ടപ്പെടുത്തിയത് മാത്രമല്ല ചഹറിനെ ചൊടിപ്പിച്ചത്

രേണുക വേണു| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2022 (10:27 IST)

അശ്രദ്ധ മൂലം ക്യാച്ച് സിക്‌സ് ആക്കിയ മുഹമ്മദ് സിറാജിനോട് കയര്‍ത്ത് ഇന്ത്യന്‍ പേസര്‍ ദീപക് ചഹര്‍. കുപിതനായ ചഹര്‍ സിറാജിനെ മോശം വാക്കുകള്‍ ഉപയോഗിച്ച് ചീത്ത വിളിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറിലായിരുന്നു സംഭവം. ഈ ഓവറിലെ അഞ്ചാം പന്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലര്‍ ചഹറിനെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ചു. ഉയര്‍ന്നുപൊങ്ങിയ പന്ത് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന മുഹമ്മദ് സിറാജിന്റെ കൈകളിലേക്ക്. ക്യാച്ചെടുത്തെങ്കിലും അത് സിക്‌സ് ആയി ! പന്ത് കൈപിടിയിലൊതുക്കിയ സമയത്ത് സിറാജ് ബൗണ്ടറി റോപ്പില്‍ ചവിട്ടിയതാണ് കാരണം. നന്നായി ശ്രദ്ധിച്ചിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു.

തനിക്ക് കിട്ടേണ്ട വിക്കറ്റ് നഷ്ടപ്പെടുത്തിയത് മാത്രമല്ല ചഹറിനെ ചൊടിപ്പിച്ചത്. ആ പന്ത് സിക്‌സ് ആകുക കൂടി ചെയ്തു. ഇത് ചഹറിന് സഹിച്ചില്ല. അപ്പോള്‍ തന്നെ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് ചഹര്‍ സിറാജിനെ ചീത്ത വിളിച്ചു. നഴ്‌സറി കുട്ടികള്‍ ഇതിലും നന്നായി ഫീല്‍ഡ് ചെയ്യുമെന്നാണ് സിറാജിനെതിരെയുള്ള വിമര്‍ശനം. സിറാജിന്റെ അശ്രദ്ധയില്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും അതൃപ്തിയുണ്ടായി. ആ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് പന്തുകളാണ് മില്ലര്‍ സിക്‌സ് അടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :