അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ജൂണ്‍ 2023 (17:50 IST)
ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. സ്ലോ ഓവര്‍ റേറ്റിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് അവരുടെ മുഴുവന്‍ മാച്ച് ഫീയും പിഴ ചുമത്തി. ഓസീസിനെതിരെ ക്യാമറൂണ്‍ ഗ്രീന്‍ എടുത്ത ക്യാച്ചിനെ തേര്‍ഡ് അമ്പയര്‍ ശരിവെച്ച തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇട്ട സമൂഹമാധ്യമങ്ങളിലെ പോസ്റ്റിനും ഐസിസി ശിക്ഷ വിധിച്ചു.
ടെസ്റ്റിന്റെ നാലാം ദിവസം താന്‍ പുറത്തായ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. ഒരു അന്താരാഷ്ട്ര മത്സരത്തില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൊതുവിമര്‍ശനമോ അനുചിതമായ പ്രതികരണമോ നടത്തുന്നത് ആര്‍ട്ടിക്കിള്‍ 2.7 ലംഘനമാണ്. ഇതിന് തുടര്‍ന്ന് മാച്ച് ഫീയുടെ 15 ശതമാനമാണ് ഗില്ലിന് ഐസിസി പിഴ ചുമത്തിയത്.