1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Shreyas Iyer batting at Number 3

തനിക്ക് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ച് ശ്രേയസ് അയ്യര്‍

Shreyas Iyer
മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്ന് ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വിരാട് കോലിയാണ് ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റര്‍. കോലിയുടെ അഭാവത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ മൂന്ന് കളികളിലും ശ്രേയസാണ് മൂന്നാമനായി ബാറ്റ് ചെയ്തത്. മൂന്നിലും പുറത്താകാതെ അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. 
 
അടുത്ത ലേഖനം
ടി20യിൽ ഒട്ടേറെ കാര്യങ്ങൾ അവന് ചെയ്യാനാകും, അവസരങ്ങൾ അവൻ മുതലാക്കാത്തത് വേദനിപ്പിക്കുന്നു