പാകിസ്‌താനിൽ കോലിയേക്കാൾ ആരാധകരുള്ള ഇന്ത്യൻ താരമുണ്ട്, വിളിപ്പേര് ഇന്ത്യൻ ഇൻസമാം

അഭിറാം മനോഹർ| Last Modified വെള്ളി, 22 ഒക്‌ടോബര്‍ 2021 (16:01 IST)
കളിക്കളത്തിൽ ശത്രുക്കളാണെങ്കിലും ഇന്ത്യൻ താരങ്ങളോട് അടുത്ത സൗഹൃദമുള്ള വ്യക്തിയാണ് മുൻ പാകിസ്ഥാൻ പേസറായ ഷൊയേബ് അക്തർ. ഇന്ത്യൻ ടീമിനെ പറ്റിയും കളിക്കാരെ പറ്റിയും നല്ല അഭിപ്രായങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്. ഇപ്പോളിതാ പാകിസ്ഥാനിൽ ഏറ്റവും ആരാധകരുള്ള ഇന്ത്യൻ താരമാരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അക്തർ.

വിരാട് കോലിക്ക് ഇന്ത്യയിലെ പോലെ പാകിസ്ഥാനിലും നിരവധി ആരാധകരുണ്ടെങ്കിലും പാകിസ്ഥാനിൽ ഏറ്റവും ആരാധകരുള്ളത് ഇന്ത്യയുടെ ഹിറ്റ്‌മാൻ രോഹിത് ശർമയ്ക്കാണെന്ന് അക്തർ പറയുന്നു. ഇന്ത്യയുടെ ഇൻസമാം ഉൾ ഹക്ക് ആണെന്നാണ് പാകിസ്ഥാൻകാർ രോഹിത്തിനെ പറ്റി പറയുന്നത്.

റിഷഭ് പന്തിനെ അഭിനന്ദിക്കുന്നവരും പാകിസ്ഥാനിൽ ഏറെയുണ്ട്. ഓസീസിനെതിരെയുള്ള പന്തിന്റെ പ്രകടനമാണ് പാകിസ്ഥാനിൽ പന്തിന് ആരാധകരെ നേടികൊടുത്തത്. ഇന്ത്യയുടെ യുവതാരമായ സൂര്യകുമാർ യാദവിനും പാകിസ്ഥാനിൽ നിരവധി ആരാധരുണ്ടെന്നും അക്തർ പറഞ്ഞു.അതേസമയം ഇന്ത്യയിൽ തന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകർ ഉണ്ട് എന്നതിൽ സന്തോഷം തോന്നിയിട്ടുണ്ടെന്നും അക്തർ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :