നാട്ടിൽ പുലിയാണ് എന്നാൽ വിദേശത്തോ? രോഹിത്തിന്റെ നാണക്കേടിന്റെ കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വെള്ളി, 8 ജനുവരി 2021 (18:55 IST)
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിലവിൽ കളിക്കുന്നവരിൽ ഏറ്റവും മികച്ച കളിക്കാരന്മാരിൽ ഒരാളാണ് ഇന്ത്യൻ ഉപനായകനായ രോഹിത് ശർമ. കൂറ്റൻ സ്കോറുകൾ അടിക്കടി കണ്ടെത്താറുണ്ടെങ്കിലും രോഹിത് ശർമയ്ക്ക് ഇന്ത്യക്ക് പുറത്ത് അത്ര നല്ല റെക്കോർഡല്ല ഉള്ളത്. ഇന്ത്യയിൽ ഇന്ത്യൻ നായകന്റെ ബാറ്റിങ് ശരാശരി 88.33 ആകുമ്പോൾ അതേ നിലവാരത്തിലുള്ള പ്രകടനം വിദേശത്ത് കാഴ്ച്ചവെക്കാൻ രോഹിത്തിന് ആയിട്ടില്ല.

വിദേശത്ത് 26.32 മാത്രമാണ് ഇന്ത്യൻ നായകന്റെ ബാറ്റിങ് ശരാശരി. ഹോം-എ‌വേ മത്സരങ്ങളിലെ ബാറ്റിങ് ശരാശരിയിലെ വ്യത്യാസം 62.01!. ഹോം എവേ ബാറ്റിങ് ശരാശരിയുടെ വ്യത്യാസത്തിൽ രണ്ടാമതുള്ള മോമിനുൾ ഹഖിന്റേത് 35.11 ആണ്. പട്ടികയിൽ മൂന്നാമത് മുൻ ഇന്ത്യൻ ബാറ്റ്സ്മാനായ വിജയ് ഹസാരെയാണ്. ഇന്ത്യയിൽ 69.56 ശരാശരിയുള്ള ഹാസാരെയ്‌ക്ക് 35.97 ശരാശരിയാണ് വിദേശത്തുള്ളത്.

ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന സിഡ്‌നി ടെസ്റ്റിലും കാര്യമായ പ്രകടനം കാഴ്‌ച്ചവെക്കാൻ രോഹിത്തിനായില്ല. 26 റൺസ് മാത്രമാണ് രോഹിത്ത് നേടിയത്. 63 റൺസ് ആണ് സിഡ്‌നിയിൽ രോഹിത്തിന്റെ ഉയർന്ന സ്കോർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :