Virat Kohli: കോലി 3 കളി കളിച്ചില്ലെങ്കിൽ, അടുത്ത 3 കളി സെഞ്ചുറി നേടാൻ അയാൾക്കാകും, കോലിയുടെ മോശം ഫോമിൽ വ്യത്യസ്ത പ്രതികരണവുമായി ശിവം ദുബെ

Virat Kohli
Virat Kohli
അഭിറാം മനോഹർ| Last Modified ശനി, 15 ജൂണ്‍ 2024 (09:34 IST)
ഇക്കഴിഞ്ഞ ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഓറഞ്ച് ക്യാപ്പോടെ തിളങ്ങാനായിട്ടും ടി20 ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ദേശീയ ടീമിനായി കാര്യമായ സംഭാവന നല്‍കാന്‍ സൂപ്പര്‍ താരമായ വിരാട് കോലിയ്ക്കായിട്ടില്ല. സൂപ്പര്‍ 8 മത്സരങ്ങള്‍ ഉടന്‍ ആരംഭിക്കാനിരിക്കെ കോലിയുടെ മോശം ഫോമില്‍ ആശങ്ക ശക്തമാകവെ കോലിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സഹതാരമായ ശിവം ദുബെ.


കോലിയുടെ മോശം ഫോമില്‍ ടീമിന് യാതൊരു ആശങ്കയുമില്ലെന്നാണ് ശിവം ദുബെ പറയുന്നത്. മൂന്ന് മത്സരങ്ങളില്‍ റണ്‍സ് നേടിയില്ലെങ്കില്‍ അടുത്ത മൂന്ന് മത്സരങ്ങളില്‍ സെഞ്ചുറി അടിക്കാന്‍ കഴിവുള്ള താരമാണ് കോലി. അക്കാര്യത്തില്‍ യാതൊരു ചര്‍ച്ചയുടെയും ആവശ്യമില്ല. എന്താണ് കോലിയുടെ മികവെന്ന കാര്യം നമുക്കെല്ലാം അറിയാവുന്നതാണ്. ദുബെ പറഞ്ഞു.


ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ഒരു റണ്‍സ് മാത്രം നേടിയ കോലി പാകിസ്ഥാനെതിരെ വെറും 4 റണ്‍സിനും അമേരിക്കക്കെതിരെ നേരിട്ട ആദ്യ പന്തിലും പുറത്തായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :