1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat Kohli failed again to score runs

Virat Kohli: കോലിക്ക് എന്തുപറ്റി? യുഎസിനെതിരെ ഗോള്‍ഡന്‍ ഡക്ക്; നെഞ്ച് തകര്‍ന്ന് ആരാധകര്‍

ലോകകപ്പിലെ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലാണ് കോലി നിരാശപ്പെടുത്തുന്നത്

Virat Kohli
Virat Kohli

Virat Kohli: ട്വന്റി 20 ലോകകപ്പില്‍ വീണ്ടും നിരാശപ്പെടുത്തി വിരാട് കോലി. യുഎസിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ പുറത്തായി. സൗരഭ് നേത്രാവല്‍ക്കറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ആന്‍ഡ്രിസ് ഗോസിനു ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. ഓപ്പണറായി തന്നെയാണ് കോലി ഇന്നും ബാറ്റ് ചെയ്യാനെത്തിയത്. 
 
ലോകകപ്പിലെ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലാണ് കോലി നിരാശപ്പെടുത്തുന്നത്. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഒരു റണ്‍സിനു പുറത്തായ കോലി പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നാല് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് കോലിക്ക് നേടാനായത് അഞ്ച് റണ്‍സ് മാത്രം. കോലിയെ വണ്‍ഡൗണ്‍ ആക്കണമെന്ന ആവശ്യം ഇതോടെ കൂടുതല്‍ ശക്തിപ്പെടും. 
 
കോലി ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ ദുര്‍ഘടമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അമേരിക്കയിലേയും വെസ്റ്റ് ഇന്‍ഡീസിലേയും സ്ലോ പിച്ചുകളില്‍ കോലിയെ പോലൊരു ബാറ്റര്‍ ഇന്ത്യക്ക് അത്യാവശ്യമാണെന്നും ആരാധകര്‍ പറയുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി ഓപ്പണറായി തിളങ്ങിയ കോലി ഇപ്പോള്‍ കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ്. എന്നാല്‍ ഐപിഎല്ലിലെ ഫോം കോലിക്ക് ലോകകപ്പില്‍ പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. 
 
അടുത്ത ലേഖനം
T20 Worldcup: അത്ഭുതങ്ങളില്ല, അമേരിക്കയ്ക്കെതിരെയും സഞ്ജു പുറത്തുതന്നെ, ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരെഞ്ഞെടുത്തു