അഭിറാം മനോഹർ|
Last Modified വെള്ളി, 6 മെയ് 2022 (12:48 IST)
ഐപിഎല്ലിൽ തുടർച്ചയായി തന്റെ വേഗത കൊണ്ട് അമ്പരപ്പിക്കുകയാണ് ഹൈദരാബാദിന്റെ ഉമ്രാൻ മാലിക്. വേഗതയ്ക്കൊപ്പം കൃത്യതയും കൊണ്ടുവരാൻ കഴിഞ്ഞ മത്സരങ്ങളിൽ ഉമ്രാന് സാധിച്ചിരുന്നെങ്കിൽ ഇന്നലെ ഉമ്രാന്റെ തീയുണ്ടകളെ ബാറ്റർമാർ മൈതാനത്ത് തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്‌ച്ചയാണ് കാണാനായത്.
157 കിലോ മീറ്റർ വേഗത്തിലാണ് ഇന്നലെ ഉമ്രാൻ മാലിക് പന്തെറിഞ്ഞത്. പക്ഷേ ഐപിഎല്ലിലെ അതിവേഗക്കാരുടെ ലിസ്റ്റ് എടുത്താൽ അതിൽ രണ്ടാം സ്ഥാനത്ത് മാത്രമാണ് ഉമ്രാൻ. 2012 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ഷോൺ ടെയ്‌റ്റിന്റെ പേരിലാണ് ഈ റെക്കോർഡുള്ളത്. 157.71 കിലോമീറ്റർ വേഗതയിലാണ് അന്ന് ഷോൺ ടെയ്‌റ്റ് എറിഞ്ഞത്.
ഇന്നലെ ഉമ്രാന്‍ എറിഞ്ഞ 157 കിലോ മീറ്റര്‍ വേഗത്തിലുള്ള പന്ത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്താണ്. 156.22 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഡല്ഡഹി ക്യാപിറ്റല്‍സ് താരം ആന്‍റിച്ച് നോര്‍ക്യയുടെ പേരിലാണ് വേഗേറിയ മൂന്നാമത്തെ പന്തിന്‍റെ റെക്കോര്‍ഡ്.