വിശ്രമമില്ല, സൗത്താഫ്രിക്കക്കെതിരായ ടി20യിൽ കോലി കളിക്കും, 2019ന് ശേഷം കാർത്തികും ടീമിൽ തിരിച്ചെത്തും

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (16:38 IST)
രാജ്യാന്തര ക്രിക്കറ്റിൽ ഫോം കണ്ടെത്താനാകാതെ നിൽക്കുകയാണെങ്കിലും സൗത്താഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും കോലിക്ക് വിശ്രമം നൽകിയേക്കില്ല. ഐപിഎ‌ല്ലിൽ ഇതുവരെ 9 കളികളിൽ നിന്ന് 129 റൺസ് മാത്രമാണ് കോലി നേടിയിട്ടുള്ളത്. തുടർച്ചയായി 2 മത്സരങ്ങളിൽ താരം ഗോൾഡൻ ഡക്കിന് പുറത്താവുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ കോലി മത്സരങ്ങളിൽ നിന്ന് ഇടവേളയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

എന്നാൽ സൗത്താഫ്രിക്കക്കെതിരെ കോലി‌യ്ക്ക് വിശ്രമം അനുവദിക്കി‌ല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ഗുജറാത്ത് ടൈറ്റൻസിനെതിരെ മിന്നും പ്രകടനം നടത്തിയ ഉ‌മ്രാൻ മാലി ദക്ഷിണാഫ്രിക്കക്കെതിരായ ടീമിൽ ഇടം നേടിയേക്കും. ടി20 ലോകകപ്പിനുള്ള ടീമിലേക്ക് താരത്തെ നിലനിർത്താനും ടീം ആലോചിക്കു‌ന്നുണ്ട്.

അതേസമയം ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ ദിനേഷ് കാർത്തികിനും ദേശീയ ടീമിലേക്ക് വിളിയെത്തിയേക്കും. 2019 ലോകകപ്പിന് ശേഷം ദിനേഷ് കാർത്തിക് ജേഴ്‌സിയിൽ കളിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :