450 റണ്‍സ് ആണെങ്കിലും ഞങ്ങള്‍ ചേസ് ചെയ്യും; ഓസ്‌ട്രേലിയയ്ക്ക് ഭീഷണിയായി ശര്‍ദുലിന്റെ വാക്കുകള്‍

രേണുക വേണു| Last Modified ശനി, 10 ജൂണ്‍ 2023 (15:52 IST)
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ 450 റണ്‍സാണെങ്കിലും അത് ചേസ് ചെയ്ത് ഇന്ത്യ വിജയിക്കുമെന്ന് ശര്‍ദുല്‍ താക്കൂര്‍. അവസാന ദിവസം ബാറ്റ് ചെയ്യാന്‍ ഏറെ പ്രയാസമുള്ള ഓവലില്‍ ഇന്ത്യ റെക്കോര്‍ഡ് കുറിക്കുമെന്നാണ് താക്കൂര്‍ പറയുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ശര്‍ദുല്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടിയിരുന്നു.

ഒരു മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായാല്‍ 450 റണ്‍സ് പോലും പിന്തുടരാന്‍ സാധിക്കുമെന്നാണ് ശര്‍ദുലിന്റെ വാക്കുകള്‍. ' ജയിക്കാനുതകുന്ന ടോട്ടല്‍ എത്രയാണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും പറയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ഐസിസി ഫൈനലുകളില്‍. ആര്‍ക്കാണ് നന്നായി സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കഴിയുക അതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. ഒരു നല്ല കൂട്ടുകെട്ട് ഉണ്ടെങ്കില്‍ 450 റണ്‍സോ അല്ലെങ്കില്‍ അതില്‍ കൂടുതലോ പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കും,' താക്കൂര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :