Ajinkya Rahane: രഹാനെയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ പറ്റില്ലേ..! ആരാധകര്‍ നിരാശയില്‍, താരത്തിനു പറയാനുള്ളത് ഇതാണ്

രേണുക വേണു| Last Modified ശനി, 10 ജൂണ്‍ 2023 (12:02 IST)

Ajinkya Rahane: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രക്ഷകനായ അജിങ്ക്യ രഹാനെയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കില്ലേ എന്ന ചോദ്യവുമായി ആരാധകര്‍. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ രഹാനെയുടെ കൈ വിരലിന് പരുക്കേറ്റിരുന്നു. താരത്തിന് വിരലില്‍ ശക്തമായ വേദനയുണ്ടെന്നാണ് വിവരം. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് താരം ഇപ്പോള്‍.

മൂന്നാം ദിനം അവസാനിച്ചപ്പോള്‍ തന്റെ പരുക്കിനെ കുറിച്ച് രഹാനെ തന്നെ വെളിപ്പെടുത്തി. ' വിരലില്‍ ശക്തമായ വേദനയുണ്ട്, പക്ഷേ മാനേജ് ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ പരുക്ക് ബുദ്ധിമുട്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു,' രഹാനെ പറഞ്ഞു.

അതേസമയം വിരലില്‍ വേദനയുള്ളതിനാല്‍ രഹാനെയ്ക്ക് ബാറ്റിങ് ബുദ്ധിമുട്ടാവുമെന്നാണ് വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :