ലണ്ടൻ|
സജിത്ത്|
Last Modified തിങ്കള്‍, 25 സെപ്റ്റംബര്‍ 2017 (13:50 IST)
ഓസീസിന്റെ സ്പിൻ ഇതിഹാസം
ഷെയിൻവോൺ വീണ്ടും വിവാദത്തിൽ. പ്രമുഖ മോഡലും നടിയുമായ വലേരി ഫോക്സാണ് വോണിനെതിരെ പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ നിശാക്ലബില്‍ വച്ച് വോൺ തന്നെ ആക്രമിച്ചതായി നടി പൊലീസിന് പരാതി നല്‍കുകയും തന്റെ മുഖത്തേറ്റ പരിക്കിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്യുകയും ചെയ്തു.
വോണും താനും തമ്മിൽ വാക്കുതർക്കമുണ്ടായതായും തുടര്‍ന്ന് വോൺ തന്നെ മർദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് നിശാക്ലബ്ബിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
കരിയറിൽ 1000 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള വോണിന് ബ്രിട്ടീഷുകാരിയായ നഴ്സിന് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ 2000ൽ ടീമിന്റെ വൈസ് ക്യാപ്ടൻ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.