WCL 2025, India C vs Pakistan C: 'അവസാനം ഞങ്ങളുടെ കൂടെ തന്നെ കളിക്കും, അവരുടെ മുഖം ആലോചിക്കാന്‍ വയ്യ'; ഇന്ത്യയെ പരിഹസിച്ച് അഫ്രീദി

ഇന്ത്യ എങ്ങനെയാണ് പാക്കിസ്ഥാനെ നേരിടുകയെന്നും ആ സമയത്ത് അവരുടെ മുഖഭാവം എന്തായിരിക്കുമെന്നും അഫ്രീദി പരിഹസിച്ചുകൊണ്ട് ചോദിച്ചു

India C vs Pakistan C, WCL 2025, India vs Pakistan, Shahid Afridi mocks India, ഇന്ത്യയെ പരിഹസിച്ച് അഫ്രീദി, ഇന്ത്യ ചാംപ്യന്‍സ് പാക്കിസ്ഥാന്‍ ചാംപ്യന്‍സ്‌
Oval| രേണുക വേണു| Last Modified വ്യാഴം, 31 ജൂലൈ 2025 (08:51 IST)
Shahid Afridi

WCL 2025, India Champions vs Pakistan Champions: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം കാണാന്‍ കാത്തിരുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ. മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറിയെന്നാണ് വാര്‍ത്ത. ഇന്ത്യയുടെ പിന്മാറ്റത്തോടെ പാക്കിസ്ഥാന്‍ നേരിട്ട് ഫൈനലിലേക്ക്.
അതേസമയം ഇന്ത്യ ചാംപ്യന്‍സ് ടീമിനെ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് താരം ഷാഹിദ് അഫ്രീദി പരിഹസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഇന്ത്യ എങ്ങനെയാണ് പാക്കിസ്ഥാനെ നേരിടുകയെന്നും ആ സമയത്ത് അവരുടെ മുഖഭാവം എന്തായിരിക്കുമെന്നും അഫ്രീദി പരിഹസിച്ചുകൊണ്ട് ചോദിച്ചു.
' എനിക്ക് അറിയില്ല, ഞങ്ങളുമായി കളിക്കുമ്പോള്‍ അവരുടെ മുഖഭാവം എന്തായിരിക്കുമെന്ന്. എന്തായാലും അവസാനം അവര്‍ക്കു ഞങ്ങള്‍ക്കൊപ്പം കളിക്കേണ്ടിവരും,' എന്നാണ് അഫ്രീദി പറയുന്നത്. അഫ്രീദിയുടെ ഈ പരിഹാസ പരാമര്‍ശത്തിനു പിന്നാലെയാണ് മത്സരം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :