ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും ആസ്ട്രേലിയയുടെ മൈക്കിള്‍ ക്ളാർക്കും വിരമിക്കുന്നു

VISHNU N L| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (10:28 IST)
ലോക ക്രിക്കറ്റില്‍ തലയെടുപ്പുള്ള രണ്ട് പ്രതിഭകള്‍ തങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് സ്വയം വിരമിക്കുന്നു. ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ആസ്ട്രേലിയയുടെ മൈക്കേൽ ക്ളാർക്കുമാണ് ഇന്നത്തെ മത്സരങ്ങളൊടെ പാഡഴിക്കുന്നത്. മൈക്കേൽ ക്ളാർക്ക് എന്ന മുൻ ശുണ്ഠിക്കാരൻ തീർത്തും അപ്രതീക്ഷിതമായാണ് വിരമിക്കൽ
പ്രകടിപ്പിക്കുന്നത്. ഇത്തവണത്തെ ആഷസിലെ പരാജയം ക്ളാർക്കിനെക്കൊണ്ട് കടുത്ത തീരുമാനമെടുപ്പിച്ചുവെന്നുവേണം പറയാൻ.

38 കാരനായ സംഗക്കാര ഇന്ന് പാഡണിയുന്നത് തന്റെ 134-മത്തെ ടെസ്റ്റ് മത്സരത്തിനാണ്. ഇന്നത്തെ മത്സരം കഴിയുന്നതൊടെ സംഗക്കാര വിരമിക്കും. ഇതൊടെ ലങ്കന്‍ ക്രിക്കറ്റില്‍ വലിയശൂന്യതയാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതുവരെ കളിച്ച 133 ടെസ്റ്റുകളിലെ 231 ഇന്നിംഗ്സുകളിൽനിന്ന് 12350 റണ്ണാണ് സംഗക്കാരയുടെ സമ്പാദ്യം.ടെസ്റ്റിൽ 38 സെഞ്ച്വറികളും 52 അർദ്ധ സെഞ്ച്വറികളും സംഗക്കാര നേടിയിട്ടുണ്ട്. 5771 ആണ് ശരാശരി. വിക്കറ്റിന് പിന്നിൽ 182 ക്യാച്ചുകളെടുത്തു. 20 സ്റ്റംപിംഗുകൾ നടത്തി. 10 തവണ ഇരട്ട സെഞ്ച്വറി കടന്നു. 319 റണ്ണാണ് ഉയർന്ന സ്കോർ.

ലങ്കൻ ക്രിക്കറ്റിനെ ഉണർത്തിവിട്ട രണതുംഗയും ജയസൂര്യയും പടിയിറങ്ങിയപ്പോൾ
പകരമെത്തിയവരാണ് സംഗക്കാരയും മഹേലയും. മഹേല ജയവര്‍ധനെ നേരത്തെ പടിയിറങ്ങി. ഇനി സംഗക്കാരയും. ലങ്കന്‍ ക്രിക്കറ്റ്ന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് നിരാശയയുടെ കാലഘട്ടത്തിന്റെ തുടക്കമാകും. റിക്കിപോണ്ടിംഗ് എന്ന ഇതിഹാസ താരത്തിന്റെ പിന്നണിയിൽനിന്ന്
പയറ്റിത്തെളിഞ്ഞാണ് ക്ളാർക്ക് ആസ്ട്രേലിയൻ ക്യാപ്ടൻസിയിലേക്ക്
വരുന്നത്. പോണ്ടിംഗിൽനിന്ന് സ്വാഭാവികമായി എത്തിയ ക്യാപ്ടൻസിയോട് നീതി പുലർത്താൻ ക്ളാർക്കിന് കഴിഞ്ഞു.

ആഷസിലും ലോകകപ്പിലും ക്ളാർക്കിന്റെ നായകത്വത്തിൽ ഓസീസിന് കഴിഞ്ഞു. എന്നാൽ കരിയറിലുടനീളം ക്ളാർക്കിന് വെല്ലുവിളി പരിക്കായിരുന്നു. ഇതിനിടയിലും 114 ടെസ്റ്റുകളിൽനിന്ന്
8628 റൺ ക്ളാർക്ക് നേടിയെടുത്തു. 28 സെഞ്ച്വറികളും 27 അർദ്ധ സെഞ്ച്വറികളും. 245 ഏകദിനങ്ങളിൽനിന്ന് എട്ട് സെഞ്ച്വറികളുടെ അകമ്പടിയോടെ 7981 റൺ. ടെസ്റ്റിൽ 31 വിക്കറ്റുകൾക്കും ഏകദിനത്തിൽ 57 വിക്കറ്റുകൾക്കും ഉടമയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

IPL 2025: രാമനവമി ആഘോഷത്തെ തുടർന്ന് കെകെആർ- ലഖ്നൗ മത്സരം ...

IPL 2025: രാമനവമി ആഘോഷത്തെ തുടർന്ന് കെകെആർ- ലഖ്നൗ മത്സരം ഏപ്രിൽ 6ലേക്ക് മാറ്റി
ഏപ്രില്‍ 8ന് 2 മത്സരങ്ങള്‍ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം 3:30ന് ആകും കൊല്‍ക്കത്ത- ലഖ്‌നൗ ...

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ ...

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനായി ധോനി
ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ 16 പന്തില്‍ നിന്നും 30 റണ്‍സ് നേടിയതോടെയാണ് സുരേഷ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് ...

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് , ബാറ്റിംഗിന് ഗ്രൗണ്ടിലെത്താൻ ക്ലൈമാക്സ് ആകണം
മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സുമായി തിളങ്ങാനായെങ്കിലും ടീമിന്റെ വിക്കറ്റുകള്‍ തുടരെ ...

2008ന് ശേഷം ആദ്യമായി ആര്‍സിബിക്ക് മുന്നില്‍ ചെപ്പോക്കിന്റെ ...

2008ന് ശേഷം ആദ്യമായി ആര്‍സിബിക്ക് മുന്നില്‍ ചെപ്പോക്കിന്റെ കോട്ട തകര്‍ന്നു, ഇത് ആര്‍സിബി വേര്‍ഷന്‍ 2
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 197 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. ...

അന്റെ സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി, കോച്ച് ഡൊറിവല്‍ ...

അന്റെ സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി, കോച്ച് ഡൊറിവല്‍ ജൂനിയറിനെ പുറത്താക്കി ബ്രസീല്‍
ഡോറിവല്‍ ജൂനിയറിനോട് നന്ദി പറഞ്ഞ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തിന്റെ തുടര്‍ ...