ഹൊബാര്‍ട്ട്|
vishnu|
Last Modified ശനി, 14 മാര്‍ച്ച് 2015 (15:16 IST)
ഏകദിന ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്കോറിന് ഉടമ, രണ്ടുതവണ ഇരട്ടശതകം നേടിയ ഏകതാരം തുടങ്ങിയ അത്യപൂര്‍വ്വ റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് ഇന്ത്യയുടെ ഓപ്പണി,ഹ് ബാറ്റ്സ്മാനായ രോഹിത് ശര്‍മ്മ. എന്നലോ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങൊയിട്ടിന്നേവരെ സ്വന്തം പേരിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രകടനമാണ് കക്ഷി നടത്തുന്നത്. മറ്റുതാരങ്ങളെല്ലാം തകര്‍പ്പന്‍ പ്രകടമനങ്ങള്‍ നടത്തുമ്പോള്‍ ഒരാള്‍ മാത്രം ഇങ്ങനെയായാല്‍ ക്യാപ്റ്റന് സഹിക്കുമോ? ഇല്ല. ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ ധോണിക്ക് ശര്‍മയോട് അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന.
ലോകകപ്പില്‍ ഇതുവരെ 165 പന്ത് നേരിട്ട രോഹിത് 143 റണ്‍സാണ് നേടിയത്. എന്നാല്‍ രോഹിത് നേരിട്ട പന്തുകളില്‍ 53 പന്തും ഡോട്ടായിരുന്നു. ഓരോ പന്തിലും റണ്‍സ് കണ്ടെത്താന്‍ രോഹിതിന് സാധിക്കാത്തതാണ് ധോണിയെ ആശങ്കാകുലനാക്കുന്നത്. ഇക്കാര്യം ധോണി, ടീം മീറ്റിംഗില്‍ പറഞ്ഞതായാണ് സൂചന. നന്നായൊന്ന് ഉപദേശിച്ചാല്‍ തനിയേ നന്നായിക്കൊള്ളുമെന്ന് ക്യാപ്റ്റന്‍ പ്രതീക്ഷിക്കുന്നു.
ഏതായാലും ക്യാപ്റ്റന്‍ നല്‍കിയ ഉപദേശങ്ങളുടെ കനം തങ്ങാന്‍ സാധിക്കാതെ വന്നതിനാലാണൊ എന്നറിയില്ല, രോഹിത് ശര്‍മ്മ തന്റെ ബാറ്റിംഗിനേക്കുറിച്ച് രവി ശാസ്ത്രിയുമായി ഏറെനേരം സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ക്യാപ്റ്റന്റെ ഉപദേശം ഫലം ചെയ്യുമെന്നും രോഹിത് മികച്ച ഫോമിലേക്കുയരുമെന്നുമാണ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്. നേരത്തെ രവീന്ദ്രജഡേജയുടെ പ്രകടനത്തില്‍ താന്‍ തൃപ്തനല്ലെന്ന് ക്യാപ്റ്റന്‍ എം എസ് ധോണി പറഞ്ഞിരുന്നു. ഇതിനുബ് ശേഷം ജദേജ തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ നല്ല പരിശ്രമം നടത്തുന്നുണ്ട്.