സഞ്ജു കൊള്ളാം പക്ഷേ പന്തിന് പകരമാവില്ല, തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (19:40 IST)
സഞ്ജു സാംസണെ ലോകകപ്പ് ടീമിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പകരക്കാരനായി പരിഗണിക്കാനാവില്ലെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സഞ്ജു ഏറെ മതിപ്പുളവാക്കുന്നുണ്ടെങ്കിലും ഏകദിനത്തിലും ടെസ്റ്റിലുമൊന്നും റിഷഭ് പന്തിന് പകരക്കാരനായി പരിഗണിക്കാനാവില്ല എന്നാണ് ജാഫർ പറയുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കുള്ള ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്ക് ശേഷം ഇഎസ്പിഎൻ ക്രിക്കിൻഫോയോട് സംസാരിക്കുകയായിരുന്നു ജാഫർ. തീർച്ചയായും സഞ്ജു എന്നിൽ വലിയ മതിപ്പുളവാക്കിയിട്ടുണ്ട്. സഞ്ജുവിൻ്റെ സ്ഥിരതയെ ചൊല്ലി ചോദ്യങ്ങൾ നിലനിന്നിരുന്നു. ആദ്യ മത്സരം ഫിനിഷ് ചെയ്യാനായില്ലെങ്കിലും അടുത്ത രണ്ട് മത്സരത്തിലും മത്സരം ഫിനിഷ് ചെയ്യാൻ അവനായി.

ടി20യിൽ പന്തിന് സ്ഥിരതയില്ല. പ്രത്യേകിച്ച് നാല്,അഞ്ച് സ്ഥാനങ്ങളിൽ. പക്ഷേ ടെസ്റ്റിലും ഏകദിനത്തിലും പന്തിന് എതിരാളികളുണ്ടെന്ന് തോന്നുന്നില്ല. ഏകദിനത്തിൽ സഞ്ജു മികച്ച പ്രകടനം നടത്തുന്നുവെങ്കിലും പന്തിന് പകരമാകില്ല. സഞ്ജു പ്ലാനുകളിലുണ്ടാവണം എന്നാൽ അത് പന്തിനെ മാറ്റികൊണ്ടാകരുത്. പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :