Sanju Samson: 'ലോകകപ്പിന് സഞ്ജു തന്നെ' ഉറപ്പിച്ച് ബിസിസിഐ, പ്രഖ്യാപനം ഉടന്‍

വിക്കറ്റ് കീപ്പര്‍ പൊസിഷനിലേക്ക് വേണ്ടിയാണ് സെലക്ടര്‍മാര്‍ കൂടുതല്‍ തല പുകച്ചത്

രേണുക വേണു| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (12:45 IST)

Sanju Samson: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ മേയ് ആദ്യവാരം പ്രഖ്യാപിക്കും. ടീം സെലക്ഷന്‍ അവസാന ഘട്ടത്തിലെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 15 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിക്കുക. സെലക്ഷന്‍ കമ്മിറ്റിയും മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ഒന്നിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ടീം പ്രഖ്യാപനം.

വിക്കറ്റ് കീപ്പര്‍ പൊസിഷനിലേക്ക് വേണ്ടിയാണ് സെലക്ടര്‍മാര്‍ കൂടുതല്‍ തല പുകച്ചത്. ഒടുവില്‍ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങള്‍ പരിഗണിച്ച് സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറായി തീരുമാനിച്ചു. വിരാട് കോലിക്ക് ശേഷം നാലാമനായാകും സഞ്ജു ബാറ്റ് ചെയ്യാനെത്തുക. കോലിയെ ഓപ്പണറാക്കാന്‍ ആലോചന ഉണ്ടായിരുന്നെങ്കിലും വണ്‍ഡൗണ്‍ തന്നെ മതിയെന്ന് സെലക്ടര്‍മാര്‍ അന്തിമ തീരുമാനത്തിലെത്തി. രോഹിത് ശര്‍മയ്‌ക്കൊപ്പം യഷശ്വി ജയ്‌സ്വാള്‍ ആയിരിക്കും ഓപ്പണ്‍ ചെയ്യുക. ബാക്കപ്പ് വിക്കറ്റ് കീപ്പറായി റിഷഭ് പന്തും 15 അംഗ സ്‌ക്വാഡില്‍ ഉണ്ടാകും.

ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ചവര്‍: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :