സഞ്ജുവല്ലാതെ വേറെയാര്? രാജസ്ഥാൻ ഐപിഎൽ കിരീടം നേടുമെന്ന് മൈക്കൽ വോൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (14:06 IST)
കുട്ടിക്രിക്കറ്റിലെ ലോകത്ത് ഏറ്റവും ആരാധകരുള്ള ടൂർണമെൻ്റാണ് ഐപിഎൽ. അതുവരെ ഇന്ത്യൻ താരങ്ങളെന്ന ലേബലിൽ കളിക്കുന്ന പല താരങ്ങളും സമയത്ത് എതിർടീമുകളിലാകും. ആരാധകർ തങ്ങളുടെ ടീമുകൾക്കായി ചേരി തിരിഞ്ഞ് വാദിക്കുന്നതും ആവേശം കൊള്ളുന്നതും ഐപിഎല്ലിൽ പതിവാണ്. ഐപിഎൽ മത്സരങ്ങൾ നാളെ തുടങ്ങാനിരിക്കെ ഇത്തവണത്തെ ഐപിഎൽ വിജയികൾ ആരാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ മൈക്കൽ വോൺ.

ഞാൻ കരുതുന്നത് അത് ഈ വർഷം രാജസ്ഥാൻ റോയൽസ് ആയിരിക്കുമെന്നാണ്. ട്വീറ്റ് ചെയ്തു. കഴിഞ്ഞ സീസണിൽ സഞ്ജു സാംസണിൻ്റെ നേതൃത്വത്തിൽ ഐപിഎൽ ഫൈനലിലെത്താൻ രാജസ്ഥാന് സാധിച്ചിരുന്നു. സൂപ്പർ താരങ്ങളായ ജേസൺ ഹോൾഡർ,ആദം സാംപ, ജോ റൂട്ട് തുടങ്ങിയ താരങ്ങളുടെ സാന്നിദ്ധ്യം ഇത്തവണ രാജസ്ഥാന് കരുത്ത് നൽകും. ജോസ് ബട്ട്‌ലർ,സഞ്ജു സാംസൺ, ഹെറ്റ്മെയർ തുടങ്ങിയ വെടിക്കെട്ട് താരങ്ങൾക്കൊപ്പം ഒബീദ് മക്കോയി,സന്ദീപ് ശർമ, ട്രെൻഡ് ബോൾട്ട്, അശ്വിൻ,ചഹൽ എന്നിവരടങ്ങിയ ബൗളിംഗ് നിരയും രാജസ്ഥാന് ഇക്കുറി കരുത്താകുമെന്നാണ് കരുതുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :