സഞ്ജുവിന്റെ രാശി തെളിയുന്നു?, ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീമിലേക്ക് പരിഗണിക്കുന്നതായി സൂചന

ഏകദിന ക്രിക്കറ്റില്‍ മധ്യനിരയില്‍ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. ടി20 ഫോര്‍മാറ്റിലും ഇന്ത്യന്‍ മധ്യനിരയില്‍ സഞ്ജു തിളങ്ങിയിരുന്നു.

Sanju Samson, Indian ODI Team, Asia cup,Middle Order,സഞ്ജു സാംസൺ, ഇന്ത്യൻ ഏകദിന ടീം, ഏഷ്യാകപ്പ്,മിഡിൽ ഓർഡർ
അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (11:11 IST)
ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരെ 3 ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഒക്ടോബര്‍ 19,23,25 തീയ്യതികളാണ് ഏകദിന മത്സരങ്ങള്‍. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഇന്ത്യയ്ക്കായി കളിക്കുന്ന പരമ്പരയാകും ഇത്.

രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയര്‍ താരങ്ങളുണ്ടെങ്കിലും അഭിഷേക് ശര്‍മയടക്കം പല താരങ്ങളും ഇത്തവണ ഏകദിന ടീമില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടി20യില്‍ തകര്‍ത്തടിക്കുന്ന അഭിഷേകിന് ഏകദിന ടീമിലും അവസരം നല്‍കാനാണ് ബിസിസിഐ തീരുമാനം. ഏറെക്കാലത്തിന് ശേഷം ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തും. കെ എല്‍ രാഹുല്‍ തന്നെയാകും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ എന്നാല്‍ റിഷഭ് പന്ത് പരിക്കേറ്റിരിക്കുന്ന സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണും ടീമില്‍ അവസരം ലഭിച്ചേക്കും.


ഏകദിന ക്രിക്കറ്റില്‍ മധ്യനിരയില്‍ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനുള്ളത്. ടി20 ഫോര്‍മാറ്റിലും ഇന്ത്യന്‍ മധ്യനിരയില്‍ സഞ്ജു തിളങ്ങിയിരുന്നു.ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ ഏകദിന ഫോര്‍മാറ്റിലേക്ക് വീണ്ടും പരിഗണിക്കുന്നത്.


ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സാധ്യതാ ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍( വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍. അക്ഷര്‍ പട്ടേല്‍,രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്,സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി,അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ,മുഹമ്മദ് സിറാജ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :