അനുബന്ധ വാര്‍ത്തകള്‍
- India vs Pakistan: ആവേശം വാനോളം, ഏഷ്യ കപ്പ് ഇന്ത്യക്ക്; പാക്കിസ്ഥാന് വീണ്ടും തോറ്റു
- India vs Pakistan: പരുക്കേറ്റ ഹാര്‍ദിക് പുറത്ത്, പകരം റിങ്കു സിങ്; ഇന്ത്യക്ക് ബൗളിങ്
- India vs Pakistan: ഏഷ്യാകപ്പ് ഫൈനൽ:ഹാർദ്ദിക്കില്ല, ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരെഞ്ഞെടുത്തു
- കളിക്കാർ അവരുടെ വികാരം പ്രകടിപ്പിക്കട്ടെ, ആരെയും ആഘോഷിക്കുന്നതിൽ നിന്നും തടയില്ല: സൽമാൻ ആഘ
- Asia Cup Final: ഒരു മികച്ച ഇന്നിങ്സോ സ്പെല്ലോ മതി, ജയിക്കാനാവും: അട്ടിമറി പ്രതീക്ഷ പങ്കുവെച്ച് വസീം അക്രം
Asia Cup 2025: 'അയാളുടെ കൈയില്‍ നിന്ന് ഞങ്ങള്‍ക്ക് കപ്പ് വേണ്ട'; വെറും കൈയോടെ ഇന്ത്യയുടെ ആഘോഷപ്രകടനം
പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ് വി
Asia Cup 2025
Asia Cup 2025: ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ച ഇന്ത്യ ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങാന്‍ തയ്യാറായില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ് വിയില്‍ നിന്ന് കപ്പ് സ്വീകരിക്കില്ലെന്ന് ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു.
പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രി കൂടിയാണ് നഖ് വി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചാണ് പാക്കിസ്ഥാന് ആഭ്യന്തരമന്ത്രിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യ തയ്യാറാകാത്തത്. കപ്പ് ഇല്ലാതെയായിരുന്നു ഇന്ത്യയുടെ ഏഷ്യ കപ്പ് കിരീടനേട്ടത്തിന്റെ ആഘോഷപ്രകടനം.
മത്സരം കഴിഞ്ഞ് ഒന്നര മണിക്കൂറിനു ശേഷമാണ് പ്രസന്റേഷന് സെറിമണി ആരംഭിച്ചത്. നഖ്വി കിരീടം നല്‍കരുതെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. എന്നാല്‍ തന്റെ അധികാര പദവിയില്‍ നിന്ന് മാറിനില്ക്കാന് നഖ് വിയും തയ്യാറായില്ല.
അതേസമയം തിലക് വര്‍മ, കുല്‍ദീപ് യാദവ്, അഭിഷേക് ശര്‍മ തുടങ്ങിയവര്‍ സ്പോണസര്മാരുടെ കൈയില്‍ നിന്ന് വ്യക്തിഗത ട്രോഫികള്‍ ഏറ്റുവാങ്ങി. വിജയിച്ച ടീമിനുള്ള മെഡലുകളും ട്രോഫിയും ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്ലാമില്‍ നിന്ന് റണ്ണേഴ്സ് അപ്പ് കിരീടം പാക്കിസ്ഥാന് ഏറ്റുവാങ്ങി.
എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്മാന് ഖാലിദ് അല്‍ സറൂണി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് അമിനുള്‍ ഇസ്ലാം എന്നിവര്‍ ചേര്‍ന്ന് ഇന്ത്യക്ക് കിരീടം നല്‍കാമെന്ന ധാരണയിലേക്ക് എത്തിയെങ്കിലും മൊഹ്സിന്‍ നഖ് വി അതിനു സമ്മതിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.