രേണുക വേണു|
Last Modified ശനി, 29 ജൂലൈ 2023 (21:09 IST)
Sanju Samson: മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകര്‍ന്നതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പതറുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 24.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയിരിക്കുന്നത്. മധ്യനിരയില്‍ ബാറ്റ് ചെയ്യാനെത്തിയ മൂന്ന് പേരും രണ്ടക്കം കാണാതെ മടങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. മൂന്നാമനായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി. 19 പന്തില്‍ വെറും ഒന്‍പത് റണ്‍സ് നേടിയാണ് സഞ്ജുവിന്റെ മടക്കം. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (14 പന്തില്‍ ഏഴ്), അക്ഷര്‍ പട്ടേല്‍ (എട്ട് പന്തില്‍ ഒന്ന്) എന്നിവരും നിരാശപ്പെടുത്തി.
പതിവുപോലെ സഞ്ജു സ്പിന്നിന് മുന്നില്‍ പതറുന്ന കാഴ്ചയാണ് ഇന്നും കണ്ടത്. യാനിക് കറിയയുടെ പന്തില്‍ സ്ലിപ്പില്‍ ബ്രണ്ടന്‍ കിങ്ങിന് ക്യാച്ച് നല്‍കിയാണ് സഞ്ജുവിന്റെ മടക്കം. ടേണ്‍ ചെയ്ത പന്തിന് ബാറ്റ് വയ്ക്കണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനിടെ എഡ്ജ് എടുത്താണ് സഞ്ജു പുറത്തായത്.