ഗംഭീര്‍ വന്നത് ഗുണമാകുമോ? ഏകദിനത്തിലും ട്വന്റി 20 യിലും സഞ്ജു കളിക്കും; സാധ്യതാ സ്‌ക്വാഡ് ഇങ്ങനെ

നേരത്തെ സഞ്ജുവിന്റെ ബാറ്റിങ് മികവിനെ ഏറെ പ്രശംസിച്ചുള്ള വ്യക്തിയാണ് ഗംഭീര്‍

Sanju Samson
Sanju Samson
രേണുക വേണു| Last Modified ബുധന്‍, 17 ജൂലൈ 2024 (10:47 IST)

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ട്വന്റി 20 പരമ്പരയിലും മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയതോടെ സഞ്ജുവിന്റെ തലവര തെളിയുകയാണ്. നേരത്തെ സഞ്ജുവിന്റെ ബാറ്റിങ് മികവിനെ ഏറെ പ്രശംസിച്ചുള്ള വ്യക്തിയാണ് ഗംഭീര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയിലാണ് രണ്ട് സ്‌ക്വാഡിലും സഞ്ജു ഇടംപിടിക്കുക.

ഏകദിനത്തിലുള്ള സാധ്യത സ്‌ക്വാഡ് : കെ.എല്‍.രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, റിങ്കു സിങ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

ട്വന്റി 20 യ്ക്കുള്ള സാധ്യത സ്‌ക്വാഡ് : ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, റിങ്കു സിങ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :