1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Kerala may host IPL matches

വലിയ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ, ഐപിഎൽ ഇനി നിഷ്‌പക്ഷ വേദികളിലും, കേരളവും പരിഗണനയിൽ

ഐപിഎൽ
ഐപിഎൽ മത്സരങ്ങൾക്ക് വേദിയാകാൻ എല്ലാ ക്രിക്കറ്റ് അസോസിയേഷനുകളെയും പരിഗണിക്കാൻ ബിസിസിഐ വാർഷികയോഗത്തിൽ തീരുമാനം. നിലവിൽ ഹോം, എവേ മത്സരങ്ങൾ അതാത് ടീമുകളുടെ ഹോം ഗ്രൗണ്ടിലാണ് നടക്കുന്നത്. ഇനി മുതൽ ന്യൂട്രൽ വേദികളിൽ കൂടി മത്സരം നടത്തുന്നത് പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
 
കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചാവും അടുത്ത സീസണില്‍ നിഷ്പക്ഷ വേദികളില്‍ മത്സരങ്ങള്‍ നടത്തുന്ന കാര്യം തീരുമാനിക്കുക. അതേസമയം കേരളമുൾപ്പടെയുള്ള സ്ഥലങ്ങളിൽ ഐപിഎല്ലിന് വേദിയാകാനുള്ള അവസരമാണ് ഇതുവഴി വരുന്നത്. ടി20 ലോകകപ്പ് പ്ലേ ഓഫിന് മുൻപുള്ള ഒരു മത്സരത്തിനും കേരളം വേദിയായേക്കുമെന്നും സൂചനയുണ്ട്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഗില്ലിനും സിറാജിനും അരങ്ങേറ്റം; പന്തും, ജഡേജയും ടീമിൽ, ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം ഇങ്ങനെ