ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര: ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്ത്

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനിടെയാണ് സഞ്ജുവിന് പരുക്കേറ്റത്

രേണുക വേണു| Last Modified വ്യാഴം, 5 ജനുവരി 2023 (08:11 IST)

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ടീമില്‍ മാറ്റം വരുത്തി ഇന്ത്യ. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണ്‍ പുറത്ത്. പരുക്കിനെ തുടര്‍ന്നാണ് സഞ്ജുവിനെ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയത്. പകരം അണ്‍ക്യാപ്ഡ് താരമായ ജിതേഷ് ശര്‍മയെ സ്‌ക്വാഡില്‍ ഉള്‍ക്കൊള്ളിച്ചു.

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിനിടെയാണ് സഞ്ജുവിന് പരുക്കേറ്റത്. ഫീല്‍ഡിങ്ങിനിടെയാണ് സഞ്ജുവിന്റെ ഇടത് കാല്‍മുട്ടിന് പരുക്കേറ്റത്. താരത്തിനു പൂര്‍ണ വിശ്രമം വേണമെന്നാണ് ബിസിസിഐ വൈദ്യസംഘത്തിന്റെ നിര്‍ദേശം.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചില്ല. ആറ് ബോളില്‍ അഞ്ച് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഫീല്‍ഡിങ്ങിലും സഞ്ജുവിന്റെ ഭാഗത്തുനിന്ന് പിഴവുകളുണ്ടായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :