'റിഷഭ് പന്തില്‍ കാണുന്ന എക്‌സ് ഫാക്ടര്‍ സഞ്ജു സാംസണില്‍ ഇല്ല'

ഇന്ത്യയുടെ ലൈനപ്പില്‍ ആദ്യ ചോയ്‌സ് ആയി പന്തിനെയാണ് താന്‍ പരിഗണിക്കുകയെന്ന് സാബ കരീം പറഞ്ഞു

രേണുക വേണു| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (08:55 IST)

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ താന്‍ പരിഗണന നല്‍കുക റിഷഭ് പന്തിനാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സാബ കരീം. ഇന്ത്യയുടെ ലൈനപ്പില്‍ ആദ്യ ചോയ്‌സ് ആയി പന്തിനെയാണ് താന്‍ പരിഗണിക്കുകയെന്ന് സാബ കരീം പറഞ്ഞു.

' സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ പരിഗണന ഞാന്‍ റിഷഭ് പന്തിന് നല്‍കും. റിഷഭ് പന്തില്‍ കാണുന്ന എക്‌സ് ഫാക്ടര്‍ സഞ്ജുവിലും ഇഷാന്‍ കിഷനിലും ഞാന്‍ കാണുന്നില്ല. സഞ്ജു നല്ല സ്‌ട്രോക്ക് പ്ലെയര്‍ തന്നെയാണ്, ടീമില്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തെ നിലനിര്‍ത്താം. വൈറ്റ് ബോളിലും റെഡ് ബോളിലും എന്റെ ആദ്യ ചോയ്‌സ് പന്ത് തന്നെയാണ്,' സാബ കരീം പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :