വെസ്റ്റിൻഡീസിനെതിരായ ടി20: ഇന്ത്യയ്ക്ക് ടോസ് നഷ്ടം :തിലക് വർമയ്ക്കും മുകേഷ് കുമാറിനും അരങ്ങേറ്റം, സഞ്ജുവും ടീമിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (20:14 IST)
ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തെരെഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ മുകേഷ് കുമാര്‍, തിലക് വര്‍മ എന്നിവര്‍ ഇന്ന് ടി20 ക്രിക്കറ്റില്‍ തങ്ങളുടെ അരങ്ങേറ്റം കുറിക്കും. മുകേഷ് കുമാര്‍ നേരത്തെ ഇന്ത്യന്‍ ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്നത്തെ മത്സരത്തിലൂടെ താരം ടി20 ക്രിക്കറ്റിലും അരങ്ങേറും.

അതേസമയം മലയാളി താരം സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കും. ഇഷാന്‍ കിഷനാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ടെസ്റ്റ്,ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ടി20 മത്സരങ്ങള്‍ക്ക് ഇന്ത്യ ഇറങ്ങുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ യുവനിരയെ നയിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :