സഞ്ജുവിന് ഇത് ഹാപ്പി ന്യൂയർ; ആദ്യം ശ്രീലങ്ക, പിന്നാലെ ന്യൂസിലൻഡ്

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2019 (11:45 IST)
2019 സഞ്ജു സാംസണെ സംബന്ധിച്ച് അത്ര നല്ലതുമല്ല, മോശവുമല്ല. കാരണം, ഈ വർഷം രണ്ട് പരമ്പരകളിൽ സഞ്ജു ഇടം പിടിച്ചിരുന്നു. എന്നാൽ, ടീം അദ്ദേഹത്തിന്റെ കളത്തിലിറങ്ങാൻ അനുവദിച്ചില്ല. ആ പരാതി പരിഹരിക്കപ്പെടുകയാണ്. സഞ്ജുവിനെ വീണ്ടും ഇന്ത്യൻ ടീമിലെടുത്തിരിക്കുന്നു.

ശ്രീലങ്കക്കെതിരായ ട്വെന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ സെലക്ട് ചെയ്തിരിക്കുന്നത്.മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. ഈ പുതുവർഷത്തിൽ സഞ്ജുവിനു മുന്നിൽ അവസരത്തിന്റെ വാതിൽ തുറക്കപ്പെടുമെന്ന് തന്നെ വിശ്വസിക്കാം.

ശ്രീലങ്കയോട് മത്സരിച്ച ശേഷം സഞ്ജു ന്യൂസീലൻഡിലേക്കു പോകും, ഇന്ത്യ എ ടീമിനൊപ്പം. ന്യൂസീലൻഡിൽ മൂന്ന് അനൗദ്യോഗിക ഏകദിനങ്ങൾ കളിക്കുന്ന ഇന്ത്യ എ ടീമിലും സഞ്ജുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. തുടർച്ചയായ മൂന്നാം തവണയാണ് സഞ്ജു ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. ബംഗ്ലദേശ്, വെസ്റ്റിൻഡീസ് പരമ്പരകളിൽ ഒരു മത്സരത്തിൽ പോലും സഞ്ജുവിന് അവസരം കിട്ടിയിരുന്നില്ല.

വെസ്റ്റിൻഡീസിനെതിരായ മൂന്നമ ട്വിന്റി 20യിലും സഞ്ജുവിനെ ഇറക്കിയില്ല. കേരള ടീമിലേക്കു തിരിച്ചെത്തിയ സഞ്ജു, ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടി തന്റെ കരുത്ത് തെളിയിച്ചിരുന്നു. മധുരപ്രതികാരമെന്നായിരുന്നു ഇതിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്.

ടീമിലേക്കു തിരിച്ചെത്തുന്ന ശിഖർ ധവാനൊപ്പം ‘ബാക് അപ്’ ഓപ്പണിങ് ബാറ്റ്സ്മാനായാണ് സ‍ഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ധവാനും കെ എൽ രാഹുലുമാണ് ഓപ്പണിംഗ് സ്ഥാനത്തുള്ളത്. എന്നാൽ, ധവാൻ തിരിച്ചെത്തിയെങ്കിലും കുറച്ച് കൂടി പ്രാക്ടീസിന്റെ ആവശ്യം കണക്കിലെടുക്കുകയാണെങ്കിൽ രാഹുലിനൊപ്പം ആദ്യ കളിയിൽ സഞ്ജുവിനെ ഓപ്പണിംഗ് ബാറ്റ്സ്മാൻ ആയി സഞ്ജുവിനെ ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ജനുവരി 5ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :