അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: അഞ്ചാം നമ്പറിലെ ബെസ്റ്റ് ചോയ്സ് സഞ്ജു തന്നെ, നിരാശപ്പെടുത്തിയിട്ടും താരത്തിന് പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ
- Sanju Samson: അഞ്ചാമനായി ടീമിൽ സ്ഥാനം വേണമെങ്കിൽ ആ റോളിൽ സഞ്ജു കഴിവ് തെളിയിക്കണം : മുരളീ കാർത്തിക്
- India vs Pakistan: 'അംപയര്‍മാര്‍ക്കും തെറ്റ് പറ്റില്ലേ'; സഞ്ജുവിന്റെ ക്യാച്ച് ചോദ്യംചെയ്ത് പാക്കിസ്ഥാന് ക്യാപ്റ്റന്‍
- Sanju Samson: താളം കണ്ടെത്താന്‍ പാടുപെട്ട് സഞ്ജു; വിക്കറ്റ് ആഘോഷമാക്കി റൗഫ് (വീഡിയോ)
- ആ ഒരൊറ്റ സിക്സിലുണ്ട് അവന്റെ ക്ലാസ്, സഞ്ജുവിനെ പുകഴ്ത്തി സുനില്‍ ഗവാസ്കര്‍
Sanju Samson: 'ചിലപ്പോള്‍ ജോക്കര്‍ ആകേണ്ടിവരും, അല്ലെങ്കില്‍ വില്ലന്‍'; പരിഭവങ്ങളോ പരാതികളോ ഇല്ലാതെ സഞ്ജു (Video)
സഞ്ജുവിനു ഓപ്പണര്‍ സ്ഥാനം നല്‍കാത്ത ടീം മാനേജ്മെന്റ് തീരുമാനത്തെ കുറിച്ച് അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ ആണ് ചോദിച്ചത്
Sanju Samson
സഞ്ജുവിനു ഓപ്പണര്‍ സ്ഥാനം നല്‍കാത്ത ടീം മാനേജ്മെന്റ് തീരുമാനത്തെ കുറിച്ച് അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ ആണ് ചോദിച്ചത്. ടീം മാനേജ്മെന്റിനെ കുറ്റപ്പെടുത്താതെ, യാതൊരു പരിഭവവും പ്രകടിപ്പിക്കാതെ വളരെ പോസിറ്റീവായാണ് സഞ്ജു ഈ ചോദ്യത്തിനു മറുപടി നല്‍കിയത്.
' നോക്കൂ, ഈയടുത്ത് കേരളത്തില്‍ നിന്നുള്ള നടനായ മോഹന്‍ലാലിനു രാജ്യത്തെ തന്നെ വലിയൊരു പുരസ്കാരം ലഭിച്ചു. കഴിഞ്ഞ 30-40 വര്‍ഷമായി അദ്ദേഹം അഭിനയരംഗത്തുണ്ട്. ഞാനും എന്റെ രാജ്യത്തിനായി കഴിഞ്ഞ പത്ത് വര്‍ഷമായി കളിക്കുന്നു. ചിലപ്പോള്‍ എനിക്ക് വില്ലനാകേണ്ടി വരും, അല്ലെങ്കില്‍ ജോക്കറുടെ റോള്‍. ഏത് സാഹചര്യത്തിലും ഞാന്‍ കളിക്കണം. ഓപ്പണറായി സെഞ്ചുറി നേടിയതുകൊണ്ട് ആദ്യ മൂന്നില്‍ തന്നെ സ്ഥാനം വേണമെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ഇതിലും പരിശ്രമിക്കട്ടെ. എന്തുകൊണ്ട് എനിക്ക് മികച്ചൊരു വില്ലന്‍ ആയിക്കൂടാ?,' സഞ്ജു പറഞ്ഞു.Sanju Samsons villain arc loading…
— Sony Sports Network (@SonySportsNetwk) September 24, 2025
Catch him in action LIVE NOW in #INDvBAN, on the Sony Sports Network TV channels & Sony LIV.#SonySportsNetwork #DPWorldAsiaCup2025 pic.twitter.com/JZ5TVmNYaY