അനുബന്ധ വാര്‍ത്തകള്‍
- India vs New Zealand 1st ODI Live Cricket Score: ആളിക്കത്തി ശ്രേയസും ധവാനും, ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍
- നിരാശപ്പെടുത്താതെ സഞ്ജു സാംസണ്; കൂടുതല്‍ അവസരങ്ങള്‍ കൊടുക്കൂ എന്ന് സോഷ്യല്‍ മീഡിയ
- 'സഞ്ജുവിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും, ഞാനും ഇതുപോലെ ബെഞ്ചില്‍ ഇരുന്നിട്ടുണ്ട്: മനീഷ് പാണ്ഡേ
- 'എല്ലാറ്റിനും ഒരു പരിധിയൊക്കെ ഉണ്ട്, റിഷഭ് പന്ത് ബാധ്യത'; ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം, സഞ്ജുവിനെ ടീമിലെടുക്കണമെന്നും ആവശ്യം
- സഞ്ജുവിൻ്റേത് ദൗർഭാഗ്യകരമായ കേസ്, തന്ത്രപരമായ കാരണങ്ങൾ കൊണ്ട് കളിപ്പിക്കാനായില്ല : ഹാർദ്ദിക് പാണ്ഡ്യ
സഞ്ജു അസാധ്യ മികവുള്ള താരം, ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റിലും കളിച്ചു കാണണമെന്ന് ആഗ്രഹം : ആർ അശ്വിൻ
സഞ്ജു സാംസണിന് അവസരങ്ങൾ നിഷേധിക്കുന്നത് നീതിയല്ലെന്ന് ഇന്ത്യയുടെ സീനിയർ സ്പിൻ ബൗളർ രവിചന്ദ്ര അശ്വിൻ. അസാധ്യമികവുള്ള താരമാണ് സഞ്ജുവെന്നും ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റിലും താരം കളിച്ചുകാണാൻ ആഗ്രഹമുണ്ടെന്നും അശ്വിൻ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.
കളിച്ചില്ലെങ്കിൽ സഞ്ജു ട്രെൻഡിങ്ങിലാണെന്നും സഞ്ജുവിൻ്റെ ആരാധകർ ദിനംപ്രതി ഉയരുകയാണെന്നും അശ്വിൻ പറയുന്നു. അതേസമയം സഞ്ജുവിന് എന്തുകൊണ്ട് അവസരം നൽകിയില്ലെന്ന ഹാർദ്ദിക് പാണ്ഡ്യയുടെ മറുപടിയോടും താരം പ്രതികരിച്ചു. ധോണി സ്റ്റൈലിൽ വളരെ തന്ത്രപരമായി ആയിരുന്നു ഹാർദ്ദിക്കിൻ്റെ മറുപടിയെന്നും വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ഈ കഴിവ് ധോണിയിൽ നിന്ന് തന്നെയാകാം ഹാർദ്ദിക് പഠിച്ചതെന്നും അശ്വിൻ പറഞ്ഞു.