സച്ചിന് കായിക ഓസ്‌കർ; ലോറിയസ് പുരസ്‌ക്കാരം ആദ്യമായി ഇന്ത്യയിലേക്ക്

കായിക രംഗത്തെ ഓസ്‌കർ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്.

റെയ്‌നാ തോമസ്| Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (11:03 IST)
ലോറിയസ് സ്‌പോര്‍ടിംഗ് മൊമന്റ് പുരസ്‌കാരം 2000-2020 ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്. കായിക രംഗത്തെ ഓസ്‌കർ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. 2011 ലെ ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനലിന് ശേഷം സച്ചിനെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്.

ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി. കായികരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരമാണ് ആദ്യമായി ഇന്ത്യയിലെത്തുന്നത്.

മികച്ച പുരുഷ കായിക താരത്തിനുള്ള ലോറിയസ് പുരസ്‌ക്കാരം മെസിയും ഹാമില്‍ട്ടനും പങ്കിട്ടു. ഫോര്‍മുല വണ്‍ ലോകചാമ്ബ്യനാണ് ലൂയി ഹാമില്‍ട്ടണ്‍. പുരസ്‌ക്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്‌ബോള്‍ താരമാണ് ലയണല്‍ മെസ്സി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :