സച്ചിൻ തൻ്റെ നാൽപ്പത്തൊമ്പതാം വയസിൽ കളിക്കുന്ന സ്ട്രൈയ്ക്ക് ഡ്രൈവ് ഇപ്പോഴും പലർക്കും സ്വപ്നം: വൈറലായി വീഡിയോ

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (15:01 IST)
1983 എന്ന സിനിമ കണ്ടവർ ഒരിക്കലും മറക്കാത്ത ഒരു ഡയലോഗ് ആയിരിക്കും അനൂപ് മേനോൻ ജോജു ജോർജിനോട് സച്ചിനെ പറ്റി പറയുന്ന ഭാഗം. ഡേവിഡെ തൻ്റെ എഴുപതാം വയസിൽ കളിക്കാൻ പോകുന്ന സ്ട്രൈറ്റ് ഡ്രൈവ് നിൻ്റെ ആയ കാലത്ത് നീ കളിച്ചിട്ടുണ്ടോ ? എന്ന ഡയലോഗ്.

എന്നാൽ അത് വെറുമൊരു ഡയലോഗല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമെന്നും ക്രിക്കറ്റിൻ്റെ ദൈവമെന്നും വിളിപ്പേരുള്ള സച്ചിൻ രമേശ് ടെൻഡുൽക്കർ. റോഡ് സേഫ്റ്റി സീരീസിൽ ഇന്ത്യ ലെജൻഡ്സും ന്യൂസിലൻഡ് ലെജൻഡ്സും തമ്മിലുള്ള മത്സരത്തിലായിരുന്നു സച്ചിൻ്റെ പ്രശസ്തമായ സ്ട്രൈട് ഡ്രൈവ് അതിൻ്റെ മുഴുവൻ സൗന്ദര്യത്തോട് കൂടി വീണ്ടും പിറന്നത്.

മഴമൂലം ഉപേക്ഷിക്കപ്പെട്ട മത്സരത്തിൽ 13 പന്തിൽ പുറത്താകാതെ 19 റൺസാണ് സച്ചിൻ നേടിയത്. എന്നാൽ തൻ്റെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന തരത്തിൽ സ്ട്രൈറ്റ് ഡ്രൈവുകളുമെല്ലാമായി സച്ചിൻ കളം നിറഞ്ഞത് ക്രിക്കറ്റ് ലോകം ഒന്നടങ്കം ആഘോഷമാക്കിയൊരിക്കുകയാണ്.
പ്രായമെത്രയായാലും സച്ചിൻ്റെ ക്ലാസൊന്നും പൊയ്പോകത്തില്ലെന്ന് വീഡിയോ പങ്കുവെച്ച് കൊണ്ട് ആരാധകരും പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :