അബൂദാബി|
jibin|
Last Modified ബുധന്‍, 17 ഡിസംബര്‍ 2014 (16:02 IST)
നാട്ടിലെ നടുക്കുന്ന ഓര്‍മ്മകള്‍ കണ്മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ മത്സരത്തിനായി കളത്തിലിറങ്ങാന്‍ ഏറെ മനപ്രയാസമുണ്ടെന്ന് മുതിര്‍ന്ന് പാക് ക്രിക്കറ്റ് താരം യൂനുസ് ഖാന്‍ വ്യക്തമാക്കി.
'' പെഷാവര്‍ സ്‌കൂളില്‍ പൊലിഞ്ഞ് പോയ കുരുന്നുകള്‍ ഞങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം. രാജ്യം മുഴുവന്‍ മൂകമായിരിക്കുന്ന ഈ വേളയില്‍ മത്സരത്തിനിറങ്ങുക പ്രയാസകരമാണ്.
ഈ സമയത്ത് ടീം സ്പിരിറ്റില്ലാതെ എങ്ങനെയാണ് കളിക്കുക '' യെന്നും അദ്ദേഹം ചോദിച്ചു. കുരുന്നുകളോടുള്ള ആദരസൂചകമായി മത്സരത്തില്‍ ഒരു മിനിറ്റ് നിശബ്ദത ആചരിക്കാനും കറുത്ത ആംബാന്റ് ധരിക്കാനും ഞങ്ങള്‍ തീരുമാനിച്ചെന്നും യൂനുസ് ഖാന്‍ പറഞ്ഞു.
ചൊവ്വാഴ്ച് പെഷാവര്‍ സ്‌കൂളില്‍ നടന്ന താലിബാന്‍ ആക്രമണത്തില്‍ നൂറ് കണക്കിന് കുട്ടികളടക്കം 145ഓളം പേരാണ് കൊല്ലപ്പെട്ടത്. 250ലധികം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുകയാണ്. ബുധനാഴ്ചയാണ് അബൂദാബിയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ പാകിസ്താന്‍ ടീം കളത്തിലിറങ്ങുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.