മുംബൈ|
jibin|
Last Updated:
ചൊവ്വ, 31 ജനുവരി 2017 (14:05 IST)
ഉപദേശം സ്വീകരിക്കാനുള്ള വലിയ മനസുണ്ടാകുക എന്നത് പ്രധാന കാര്യമാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ച് അവിടുത്തെ ഒരു വെയ്‌റ്റര്‍ നല്‍കിയ ഉപദേശമാണ് കരിയറില്‍ വഴിത്തിരിവായത്. ഇന്നും ആ നിമിഷം ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ ഒരു ഹോട്ടലില്‍ ഇരിക്കവെ അവിടെ ജോലി ചെയ്യുന്ന ഒരു വെയ്‌റ്റര്‍ അടുത്തുവന്ന് നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ ഒരു കാര്യം പറയട്ടെ എന്നു ചോദിച്ചു. എന്റെ ബാറ്റിംഗിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. സംസാരിക്കാന്‍ ഞാന്‍ അനുവാദം നല്‍കിയതോടെ അദ്ദേഹം എന്നോട് പറഞ്ഞു, താങ്കളുടെ എൽബോ ഗാർഡാണ് ബാറ്റിംഗിനു തടസമെന്ന് അയാൾ എന്നോടു പറഞ്ഞു. ആ വാക്കുകള്‍ കാര്യമാക്കിയില്ലെങ്കിലും പിന്നീട് എനിക്ക് പ്രശ്‌നം മനസിലായെന്നും സച്ചിന്‍ പറഞ്ഞു.
അതിന് ശേഷം ഒരിക്കല്‍ ബാറ്റ് ചെയ്യുമ്പോള്‍ പന്ത് എൽബോ ഗാർഡിൽ ഇടിച്ചു. ശക്തമായ വേദനയാണ് അനുഭവപ്പെട്ടത്.
എൽബോ ഗാർഡ് ബാറ്റിംഗിന്
തടസമാണെന്ന് അന്നെനിക്കു ബോധ്യമായി. അദ്ദേഹത്തിന്‍റെ നിഗമനം പൂർണമായി ശരിയായിരുന്നുവെന്നും സച്ചിൻ പറഞ്ഞു.
മുംബൈയിൽ സച്ചിന്‍റെ ഉടമസ്ഥതയിൽ കായിക ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ശേഖരം പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചിൻ ബൈ സ്പാർട്ടൻ എന്ന പേരിലാണ് ശേഖരം പുറത്തിറക്കിയിരിക്കുന്നത്.