തന്ത്രങ്ങളുടെ ആശാന്‍ വീണ്ടും വിശ്വരൂപം പുറത്തെടുത്തു; കൊച്ചു കുട്ടിയെപ്പോലെ കോഹ്‌ലി എല്ലാം അനുസരിച്ചപ്പോള്‍ ജയം ഇന്ത്യക്ക്!

രണ്ടാം ട്വന്റി -20യില്‍ തന്ത്രങ്ങളുടെ ആശാന്‍ വിശ്വരൂപം പുറത്തെടുത്തു; കോഹ്‌ലി ഞെട്ടിപ്പോയി

 twenty20 , india england match , virat kohli , team india , virat kohli , ms dhoni , morgan , nehra , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , യുശ്‌വേന്ദ്ര ചാഹല്‍ , അമിത് മിശ്ര , സുരേഷ് റെയ്‌ന , ഇന്ത്യ ഇംഗ്ലണ്ട്
നാഗ്‌പൂര്‍| jibin| Last Modified തിങ്കള്‍, 30 ജനുവരി 2017 (16:46 IST)
അവസാന ഓവര്‍വരെ നാടകീയത നിറഞ്ഞു നിന്ന ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ട്വന്റി -20യില്‍ ഫീല്‍‌ഡില്‍ തന്ത്രങ്ങള്‍ മെനഞ്ഞത് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. കുട്ടി ക്രിക്കറ്റില്‍ ചെറിയ ടോട്ടല്‍ പ്രതിരോധിക്കുന്നതിലുമുള്ള വിരാട് കോഹ്‌ലിയുടെ പരിചയക്കുറവ് മനസിലാക്കിയാണ് ധോണി കോഹ്‌ലിക്ക് തുണയായി കൂടെ നിന്നത്.

ബോളിംഗിനായി ഇറങ്ങിയപ്പോള്‍ തന്നെ കോഹ്‌ലി ധോണിയുടെ പാതയിലായിരുന്നു. ആര്‍ അശ്വിനെ കൊണ്ട് ബോളിംഗ് തുടങ്ങാറുള്ള ധോണിയുടെ തന്ത്രം കടമെടുത്ത കോഹ്‌ലി ആദ്യ ഓവര്‍ യുശ്‌വേന്ദ്ര ചാഹലിന് നല്‍കി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ആദ്യ ഓവറുകള്‍ മുതല്‍ സ്‌പിന്‍ ആക്രമണം നടത്തി ഇയാന്‍ മോര്‍ഗനെയും സംഘത്തെയും ഇന്ത്യന്‍ നായകന്‍ വെള്ളം കുടുപ്പിച്ചു.

അമിത് മിശ്രയേയും സുരേഷ് റെയ്‌നയെയും പന്ത് ഏല്‍പ്പിച്ച് കൃത്യതയോടെ പന്തെറിയിക്കാന്‍ കോഹ്‌ലിക്ക് സാധിച്ചുവെങ്കില്‍ അതിനനുസരിച്ച് ഫീല്‍ഡ് ഒരുക്കുകന്നതില്‍ കോഹ്‌ലിയെ സഹായിച്ചത് ധോണിയായിരുന്നു. അവസാന രണ്ട് ഓവറിൽ ഇംഗ്ലണ്ടിന് ജയക്കാന്‍ 24 റൺസു മാത്രം മതിയായിരിക്കെ പതിവ് രീതി കൈവിടാതെ ധോണി നേരെ ആശിഷ് നെഹ്‌റയുടെ അടുത്തെത്തി.

നെഹ്‌റയില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം ഫീല്‍ഡ് എങ്ങനെ ഒരുക്കണമെന്ന് ധോണി കോഹ്‌ലിയെ പറഞ്ഞു ധരിപ്പിച്ചു. അവസാന ഓവറിൽ ഇംഗ്ലണ്ടിന് എട്ടു റൺസ് വേണ്ടിയിരിക്കെ മഹി വീണ്ടും തന്ത്രങ്ങളുടെ ആശാനായി. ജസ്പ്രീത് ബുമ്രയെ കോഹ്‌ലി പന്ത് ഏല്‍പ്പിച്ചപ്പോള്‍ ഫീല്‍ഡ് എങ്ങനെയാകണമെന്ന് ധോണിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.

ധോണിയുടെ നിര്‍ദേശങ്ങള്‍ അണുവിട തെറ്റാതെ ഫീല്‍‌ഡില്‍ നടപ്പാക്കിയ കോഹ്‌ലി ആരാധകര്‍ പോലും കൈവിട്ട മത്സരത്തെ ഇന്ത്യയുടെ വഴിക്കെത്തിച്ചു. അവസാന പന്തില്‍ ഓഫ് സൈഡില്‍ യോര്‍ക്കര്‍ എറിഞ്ഞാലും കുഴപ്പമില്ലെന്നും, കൂടിവന്നാല്‍ അത് ഫോര്‍ മാത്രമെ ആകുകയുള്ളൂവെന്നും നെഹ്‌റ ബുമ്രയോട് പറഞ്ഞിരുന്നു. എന്നാല്‍ ഫീല്‍ഡ് ഒരുക്കി, യുവതാരങ്ങളെ ബൌണ്ടറി ലൈനുകളില്‍ അണി നിരത്തി ബൌണ്ടറികള്‍ തടയുക എന്ന തന്ത്രം കോഹ്‌ലി കടമെടുത്തത് ധോണിയില്‍ നിന്നായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :