എതിര്‍പ്പുകള്‍ ഫലം കണ്ടു; കലൂര്‍ സ്റ്റേഡിയം കുത്തിപ്പൊളിക്കില്ല, ക്രിക്കറ്റ് തിരുവനന്തപുരത്തേക്ക്

ക്രിക്കറ്റ് കൊച്ചിയില്‍ നിന്നും വീണ്ടും തിരുവനന്തപുരത്തേക്ക്

അപര്‍ണ| Last Modified ബുധന്‍, 21 മാര്‍ച്ച് 2018 (10:23 IST)
നവംബര്‍ ഒന്നിന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ നടക്കും. കളി ആദ്യം നിശ്ചയിച്ചിരുന്നത് കാര്യവട്ടത്ത് തന്നെയായിരുന്നു. പിന്നീട് കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. എന്നാല്‍, ഫുട്ബോള്‍ ആരാധകരുടെ എതിര്‍പ്പുകള്‍ ശക്തമായതോടെയാണ് കളി വീണ്ടും തിരുവനന്തപുരത്ത് തന്നെ നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്.

കൊച്ചിയില്‍ ഫുട്ബോളിനായി സജ്ജമായിരിക്കുന്ന സ്റ്റേഡിയം മാറ്റുന്നതില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഇടപെട്ട സച്ചിനും ശശി തരൂരിനും ബിസിസിഐ അധികൃതര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയതായാണു സൂചന.

ഇന്ത്യ – വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തു നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ)നും വ്യക്തമാക്കി. വിവാദം ഉണ്ടാക്കാന്‍ താല്‍പ്പര്യമില്ലെന്നും വിവാദത്തിലൂടെ ക്രിക്കറ്റ് കൊച്ചിയില്‍ നടത്തണമെന്ന് ഉദ്ദേശമില്ലെന്നും ബി സി സി ഐ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :