S Sreesanth: 'പ്രായമായാലും കളിക്കാന്‍ ഇറങ്ങിയാല്‍ പഴയ എനര്‍ജി തന്നെ'; അബുദാബി ടി10 ലീഗില്‍ മിന്നലായി ശ്രീശാന്ത് (വീഡിയോ)

ഒരോവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ശ്രീശാന്ത് വീഴ്ത്തിയത്

S Sreesanth, S Sreesanth in Abu Dhabi Cricket League, Sreesanth Wicket, എസ് ശ്രീശാന്ത്
രേണുക വേണു| Last Updated: ഞായര്‍, 23 നവം‌ബര്‍ 2025 (07:47 IST)
S Sreesanth

S Sreesanth: അബുദാബി ടി20 ക്രിക്കറ്റ് ലീഗില്‍ കിടിലന്‍ പ്രകടനവുമായി ഇന്ത്യയുടെ മുന്‍ താരവും മലയാളിയുമായ എസ് ശ്രീശാന്ത്. ലീഗില്‍ വിസ്ത റൈഡേഴ്‌സിനു വേണ്ടി കളിക്കുന്ന ശ്രീശാന്ത് അബുദാബിയില്‍ വെച്ച് നടന്ന ആസ്പിന്‍ സ്റ്റാലിയന്‍സിനെതിരായ മത്സരത്തില്‍ കളിയിലെ താരമായി.

ഒരോവറില്‍ വെറും രണ്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ശ്രീശാന്ത് വീഴ്ത്തിയത്. ആസ്പിന്‍ സ്റ്റാലിയന്‍സിന്റെ ഓപ്പണറും അഫ്ഗാന്‍ താരവുമായ റഹ്‌മനുള്ള ഗുര്‍ബാസിനെ ആന്‍ഡ്രു ടൈയുടെ കൈകളില്‍ എത്തിക്കുകയും വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ ശ്രീലങ്കയുടെ അവിഷ്‌ക ഫെര്‍ണാണ്ടോയെ ലെഗ് ബൈ വിക്കറ്റിനു മുന്നില്‍ കുരുക്കുകയുമാണ് ശ്രീശാന്ത് ചെയ്തത്.

ഫെര്‍ണാണ്ടോയുടെ വിക്കറ്റിനായുള്ള ശ്രീശാന്തിന്റെ അപ്പീല്‍ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്ത്യക്കായി കളിക്കുമ്പോള്‍ ശ്രീശാന്ത് കളിക്കളത്തില്‍ എങ്ങനെയായിരുന്നോ അതേ വീറും വാശിയും ഇപ്പോഴും കാണാം. പിച്ചില്‍ ഇരുന്നുകൊണ്ടുള്ള ശ്രീശാന്തിന്റെ അഗ്രസീവ് അപ്പീലിനു ഇന്നും ആരാധകര്‍ ഏറെയാണ്.
വിസ്ത റൈഡേഴ്‌സിന്റെ നായകന്‍ കൂടിയാണ് ശ്രീശാന്ത്. മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയത്തോടെ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് വിസ്ത റൈഡേഴ്‌സ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :