ബു‌മ്രയെ മാത്രമല്ല ഭയക്കേണ്ടത്: കിവികൾക്ക് മുന്നറിയിപ്പുമായി റോസ് ടെയ്‌ലർ

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഫെബ്രുവരി 2020 (11:03 IST)
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ഈ
മാസം 21ന് നടക്കും. ഏകദിനമത്സരങ്ങളിലെ തോൽവികൾക്ക് ശേഷം ഇന്ത്യ മത്സരിക്കാനിറങ്ങുമ്പോളൊരു പരമ്പര വിജയത്തിൽ കുറഞ്ഞ യാതൊന്നും ഇന്ത്യ മത്സരത്തിൽ പ്രതീക്ഷിക്കുന്നില്ല. ന്യൂസിലൻഡ് ആവട്ടെ ഇന്ത്യയെ ഏകദിന പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലുമാണ്. എന്നാൽ ഇന്ത്യക്കെതിരെ ആദ്യ ഏകദിനമത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബു‌മ്രയെ മാത്രം ഭയന്നാൽ പോരെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സീനിയർ കിവി താരമായ റോസ് ടെയ്‌ലർ.
 
ഇന്ത്യൻ ബൗളിംഗിൽ ബു‌മ്ര മാത്രമാണ് അപകടകാരിയെന്ന് കരുതിയാണ് ന്യൂസിലൻഡ് കളിക്കുന്നതെങ്കിൽ അത് അപകടത്തിൽ ചാടിക്കുമെന്നാണ് ടെയ്‌ലർ പറയുന്നത്. ഇന്ത്യൻ ബൗളിംഗ് ലൈനപ്പ് മൊത്തത്തിൽ മികച്ചതെന്നാണ് ടെയ്‌ലറിന്റെ അഭിപ്രായം. കൂട്ടത്തിൽ ഇഷാന്ത് ശർമ്മയെ പോലെ പരിചയസമ്പന്നനായ താരത്തിന്റെ സാന്നിധ്യം ഇന്ത്യക്ക് കൂടുതൽ കരുത്തേകുമെന്നും ടെയ്‌ലർ പറയുന്നു. അത് കൂടാതെ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പും കരുത്തുള്ളതാണെന്നും തങ്ങളുടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിൽ മാത്രമെ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് വിജയിക്കാൻ സാധിക്കുള്ളുവെന്നും ടെയ്‌ലർ കൂട്ടിച്ചേർത്തു.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :