ഡി പോളിനെ തൊട്ടാല്‍ മെസ്സി ഇടപെടാതിരിക്കുന്നതെങ്ങനെ, യുറുഗ്വേന്‍ താരത്തിന്റെ കുത്തിന് പിടിച്ച് മെസ്സി, വിശ്വസിക്കാനാവാതെ ആരാധകര്‍

അഭിറാം മനോഹർ| Last Modified വെള്ളി, 17 നവം‌ബര്‍ 2023 (15:19 IST)
അര്‍ജന്റീനയും യുറുഗ്വെയും തമ്മില്‍ നടന്ന യോഗ്യതാ റൗണ്ട് പോരാട്ടത്തിനിടെ താരങ്ങള്‍ തമ്മില്‍ കയ്യാങ്കളി. അര്‍ജന്റീന എതിരില്ലാതെ 2 ഗോളുകള്‍ക്ക് തോറ്റ മത്സരത്തില്‍ മെസ്സിയെ തടയാന്‍ യുറുഗ്വെന്‍ താരങ്ങള്‍ ശ്രമിച്ചതും അര്‍ജന്റീന താരമായ റോഡ്രിഗോ ഡി പോളിനെ യുറുഗ്വെന്‍ ഡിഫന്‍ഡര്‍ മത്തിയാസ് ഒലിവേര പിടിച്ചുതള്ളിയതുമാണ് ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിയിലെത്താന്‍ കാരണമായത്.

മത്സരത്തിന്റെ ഇരുപതാം മിനിറ്റില്‍ ആയിരുന്നു നാടകീയസംഭവങ്ങള്‍ നടന്നത്. മത്സരത്തില്‍ മെസ്സിയെ പൂട്ടാന്‍ യുറുഗ്വേന്‍ താരങ്ങള്‍ പലപ്പോഴും ശാരീരികമായി ശ്രമിച്ചിരുന്നു. ഇതിനെതിരെ ഡിപോളിനെതിരെ മത്തിയാസ് മോശം പരാമര്‍ശം നടത്തി. ഇതിന് പിന്നാലെ ഓടിയെത്തിയ മി അപ്രതീക്ഷിതമായി മത്തിയാസിന്റെ കുത്തിന് പിടിച്ചു തള്ളുകയായിരുന്നു. മത്സരം കയ്യാങ്കളിയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും ഇരുടീമിലെയും കളിക്കാരെത്തി ഇരുവരെയും പിടിച്ചുമാറ്റി. എന്നാല്‍ സംഭവത്തില്‍ മെസ്സിക്ക് റഫറി റെഡ് കാര്‍ഡൊന്നും നല്‍കാത്തതില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം രൂക്ഷമാണ്. ലോകകപ്പിന് ശേഷം ടീമില്‍ തിരിച്ചെത്തിയ മെസ്സിയുടെ ഉറ്റ സുഹൃത്ത് ലൂയി സുവാരസും ഇന്നലെ ഡഗൗട്ടിലുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :