അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 ഡിസംബര്‍ 2023 (16:43 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡെ ടെസ്റ്റ് മത്സരത്തില്‍ നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 14 പന്തില്‍ വെറും 5 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായത്. കഗിസോ റബാഡയ്ക്കായിരുന്നു രോഹിത്തിന്റെ വിക്കറ്റ്.
ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇതുവരെയും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ രോഹിത് ശര്‍മയ്ക്ക് ഇതുവരെയും സാധിച്ചില്ല. ആ നാണക്കേട് മാറ്റിയെഴുതുന്നതില്‍ ആദ്യ ടെസ്റ്റിലും താരം പരാജയമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച 9 മത്സരങ്ങളില്‍ 47 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 14,6,0,25,11,10,10,47, എന്നിങ്ങനെയാണ് താരത്തിന്റെ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇതിന് മുന്‍പുള്ള പ്രകടനങ്ങള്‍.