രോഹിത് കോലിയേക്കാൾ മികച്ച പ്രതിഭ, പക്ഷേ ക്യാപ്റ്റനായപ്പോൾ പേടി കൂടി: ഷൊയേബ് അക്തർ

അഭിറാം മനോഹർ| Last Modified ഞായര്‍, 20 ഓഗസ്റ്റ് 2023 (09:47 IST)
കളിക്കാരന്‍ എന്ന നിലയില്‍ കോലിയേക്കാള്‍ മികച്ച താരമാണെങ്കിലും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ രോഹിത്തിന് പേടി പിടികൂടിയതായി പാക് മുന്‍ പേസര്‍ ഷൊയേബ് അക്തര്‍. രോഹിത് ശര്‍മ ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുക്കരുതായിരുന്നുവെന്നും ടീം സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിനാകുന്നില്ലെന്നും അക്തര്‍ പറയുന്നു.

രോഹിത് ശര്‍മ നായകനായ ശേഷം ഐസിസി ടി20 ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. എം എസ് ധോനി നായകനായിരുന്നപ്പോള്‍ ടീമിനെയൊന്നാകെ തന്റെ കീഴില്‍ അണിനിരത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. രോഹിത് മികച്ച താരമാണ്. എന്നാല്‍ ക്യാപ്റ്റന്‍സി അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കി. കോലിയേക്കാള്‍ പ്രതിഭാശാലിയായ ബാറ്ററാണ് രോഹിത്. എന്നാല്‍ നായകനായ ശേഷം സമ്മര്‍ദ്ദം അദ്ദേഹത്തെ പിടികൂടി. അക്തര്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :