അനുബന്ധ വാര്‍ത്തകള്‍
- എന്റെ അവസാന അവസരമാണ് ഇതെന്ന് എനിക്ക് അറിയാമായിരുന്നു: മനസ്സ് തുറന്ന് രോഹിത്
- ഷോട്ടുകൾ നിയന്ത്രിച്ചു, കളിക്കുന്നത് വൈകി മാത്രം: ഇംഗ്ലണ്ടിലെ രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നിൽ
- ഓവലില്‍ ടി 20 കളിച്ച് ശര്‍ദുല്‍ താക്കൂര്‍ ! അടിയോടടി; അതിവേഗ അര്‍ധ സെഞ്ചുറി
- അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ കോലിയും പുറത്ത് ! ഇന്ത്യ തകരുന്നു
- കോലിയും രോഹിത്തും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ? ശാസ്ത്രി പറയുന്നു
ഓവലിൽ കന്നി സെഞ്ചുറി, രാഹുൽദ്രാവിഡിന്റെ റെക്കോഡും തകർത്ത് രോഹിത് ശർമ
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ സെഞ്ചുറി കണ്ടെത്തിയതോടെ രാഹുൽ ദ്രാവിഡിന്റെ റെക്കോഡ് മറികടന്ന് ഇന്ത്യയുടെ ഹിറ്റ്‌മാൻ. ഇംഗ്ലണ്ടിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് രാഹുൽ ദ്രാവിഡിനെ മറികടന്ന് രോഹിത് സ്വന്തമാക്കിയത്.
9 സെഞ്ചുറികളാണ് ഇംഗ്ലണ്ടിൽ രോഹിത് നേടിയത്. 8 സെഞ്ചുറികളാണ് ദ്രാവിഡിനുള്ളത്. രോഹിത്തിന്റെ ഇംഗ്ലണ്ടിലെ 9 സെഞ്ചുറികളിൽ അവസാന എട്ടും 2018ന് ശേഷമാണ്. നിലവിൽ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ സ്വന്തമാക്കിയത് ഓസീസിന്റെ ഇതിഹാസ താരം ഡോൺ ബ്രാഡ്മാനാണ്(11).
അതേസമയം ഓവലിൽ നടന്ന നാലം ടെസ്റ്റിൽ ഇന്ത്യയുടെ ഇന്നിങ്സിന് അടിത്തറയിട്ടത് രോഹിത്-പൂജാര രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടായിരുന്നു. രണ്ടാം വിക്കറ്റിൽ 153 റൺസാണ് ഇവർ സ്വന്തമാക്കിയത്. 256 പന്തിൽ നിന്ന് 14 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 127 റൺസാണ് മത്സരത്തിൽ രോഹിത് നേടിയത്.