അനുബന്ധ വാര്‍ത്തകള്‍
- അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ കോലിയും പുറത്ത് ! ഇന്ത്യ തകരുന്നു
- വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ കോലി; ഇത്തവണയും അശ്വിനെ തഴഞ്ഞു, പുറത്തിരിക്കുന്നത് നാലാം ടെസ്റ്റില്‍
- നാലാം ടെസ്റ്റിനുള്ള സാധ്യതാ ടീം ഇങ്ങനെ; വന്‍ അഴിച്ചുപണിയുമായി കോലി
- കോലിയും രോഹിത്തും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ? ശാസ്ത്രി പറയുന്നു
- ഇന്ത്യൻ സെലക്ടർമാർക്ക് ഭ്രാന്ത്! അശ്വിന്റെ അഭാവത്തിൽ പ്രതികരണവുമായി മുൻ താരങ്ങൾ
ഓവലില്‍ ടി 20 കളിച്ച് ശര്‍ദുല്‍ താക്കൂര്‍ ! അടിയോടടി; അതിവേഗ അര്‍ധ സെഞ്ചുറി
ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകനായി ശര്‍ദുല്‍ താക്കൂര്‍. അര്‍ധ സെഞ്ചുറി നേടിയ നായകന് വിരാട് കോലി ഒഴികെയുള്ള മുന്‍നിര ബാറ്റ്സ്മാന്മാര് എല്ലാം പരാജയപ്പെട്ടിടത്ത് ശര്‍ദുല്‍ താക്കൂറിന്റെ വെടിക്കെട്ട്. ടെസ്റ്റ് കരിയറിലെ തന്റെ രണ്ടാം അര്‍ധ സെഞ്ചുറി വെറും 31 ബോളുകളില്‍ നിന്നാണ് താക്കൂര്‍ നേടിയത്. മൂന്ന് സിക്സും ആറ് ഫോറും സഹിതമാണ് താക്കൂര്‍ അര്‍ധ സെഞ്ചുറി നേടിയത്. ഒലി റോബിന്‍സണിനെ സിക്സര്‍ പായിച്ചാണ് ശര്‍ദുല്‍ അര്‍ധ സെഞ്ചുറി സ്വന്തമാക്കിയത്. 127/7 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 190 ലേക്ക് എത്തിച്ചത് ശര്‍ദുല്‍ താക്കൂറിന്റെ വെടിക്കെട്ട് ഇന്നിങ്സാണ്. 35 പന്തില്‍ നിന്ന് 57 റണ്‍സുമായാണ് താക്കൂര്‍ പിന്നീട് പുറത്തായത്.