അനുബന്ധ വാര്‍ത്തകള്‍
- Virat Kohli: 'കരഞ്ഞില്ലന്നേയുള്ളൂ' ഡ്രസിങ് റൂമില്‍ ആരോടും മിണ്ടാതെ കോലി; ആശ്വസിപ്പിക്കാന്‍ ഓടിയെത്തി ദ്രാവിഡ്
- T20 World Cup 2024 Final: ലോകകപ്പ് ഫൈനല്‍ നാളെ; അറിയേണ്ടതെല്ലാം
- Breaking News: അക്സ്-കുല് 'പരീക്ഷ'യില്‍ ഇംഗ്ലണ്ട് പൊട്ടി ! ഇന്ത്യ ലോകകപ്പ് ഫൈനലില്‍
- Flop Kohli: കിംഗ് കോലിയല്ല, ഈ ലോകകപ്പില്‍ ഫ്ളോപ്പ് കോലി, ടൂര്‍ണമെന്റില്‍ 100 റണ്‍സ് പോലും എടുക്കാനാവാതെ സൂപ്പര്‍ താരം
- നേടിയ റൺസും സ്ട്രൈക്ക് റേറ്റ് പോലും ഒരേപോലെ, എന്നാലും ഇങ്ങനെയുണ്ടോ സാമ്യം, അത്ഭുതപ്പെടുത്തി രോഹിത്തും ബട്ട്ലറും
Rohit Sharma about Virat Kohli: 'അവന് ഫൈനലിലേക്ക് എടുത്തുവച്ചിരിക്കുകയാണ്'; മോശം സമയത്തും കോലിയെ സംരക്ഷിച്ച് രോഹിത്
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് കോലി പുറത്തായത്
Virat Kohli and Rohit Sharma
Rohit Sharma about Virat Kohli: ട്വന്റി 20 ലോകകപ്പില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ താരം വിരാട് കോലിയെ പിന്തുണച്ച് നായകന് രോഹിത് ശര്‍മ. ഏതൊരു താരവും കടന്നുപോയേക്കാവുന്ന മോശം അവസ്ഥയിലാണ് കോലി ഇപ്പോള്‍ ഉള്ളത്. അദ്ദേഹത്തിന്റെ മികവ് എത്രത്തോളമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. തന്റെ മികച്ചൊരു ഇന്നിങ്സ് കോലി ഫൈനലിലേക്കായി സൂക്ഷിച്ചുവച്ചിരിക്കുകയാണെന്നും രോഹിത് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു രോഹിത്.
' കോലി വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കളിക്കാരനാണ്. ഏതൊരു കളിക്കാരനും കടന്നുപോകുന്ന അവസ്ഥയാണ് ഇത്. അദ്ദേഹത്തിന്റെ ക്ലാസ് ഞങ്ങള്‍ മനസിലാക്കുന്നു ഒപ്പം ലോകകപ്പ് പോലുള്ള വലിയ മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം എത്രത്തോളം വലുതാണെന്നും..! ഫോം ഒരു പ്രശ്നമേയല്ല. 15 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍ ഉണ്ടെങ്കില്‍ ഫോം ഒരു പ്രശ്നമേ ആകുന്നില്ല. അദ്ദേഹം നല്ല രീതിയില്‍ കളിക്കാന്‍ ശ്രമിക്കുന്നുണ്ട്, ഉദ്ദേശശുദ്ധി കൃത്യമാണ്. ചിലപ്പോള്‍ ഫൈനലിലേക്ക് വേണ്ടി അദ്ദേഹം സൂക്ഷിച്ചുവയ്ക്കുന്നതാകും. തീര്‍ച്ചയായും കോലി ഫൈനല്‍ കളിക്കും,' രോഹിത് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് കോലി പുറത്തായത്. ഈ ടൂര്‍ണമെന്റില്‍ ഏഴ് ഇന്നിങ്സുകളില്‍ നിന്ന് കോലിക്ക് നേടാനായത് വെറും 75 റണ്‍സ് മാത്രം. രണ്ട് തവണ മാത്രമാണ് കോലിയുടെ വ്യക്തിഗത സ്കോര്‍ രണ്ടക്കം കണ്ടത്. രണ്ട് തവണ പൂജ്യത്തിനു പുറത്തായി.