ഇനി എനിയ്ക്ക് മുന്നിലുള്ള ലക്ഷ്യം അതാണ്, തുറന്ന് വെളിപ്പെടുത്തി രോഹിത് ശർമ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 24 ഏപ്രില്‍ 2020 (13:42 IST)
ഇന്ത്യയുടെ ഓരോ വിജയത്തിലും നിർണായക പങ്ക് വഹിയ്ക്കുന്ന ബാട്ട്സ്മാനാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ. ഇനി ഇന്ത്യൻ ക്രിക്കറ്റിൽ തനിക്ക് മുന്നിലുള്ള ലക്ഷ്യം എന്താണ് എന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇപ്പോൾ താരം. സമീപ ഭാവിയിൽ ഇന്ത്യ പങ്കെടുക്കാനിരിയ്ക്കുന്ന മൂന്ന് ലോകകപ്പുകളിൽ രണ്ടെണ്ണത്തിൽ കിരീടം നേടാൻ ടീം ഇന്ത്യയെ സഹായിക്കുകയാണ് അതെന്നാണ് രോഹിത് പറയുന്നു.

ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയയില്‍ നടക്കുന്ന 2020 ടി20 ലോകകപ്പില്‍ ഇന്ത്യ പങ്കെടുക്കും. അടുത്ത വര്‍ഷം ഇന്ത്യയില്‍ മറ്റൊരു ടി20 ലോകകപ്പ് നടക്കും. അതിന് ശേഷം 2023ല്‍ ഏകദിന ലോകകപ്പ് ഉണ്ട്. ഇവയില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യയെ വിജയത്തില്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യം എന്നാണ് രോഹിത് ശർമ പറയുന്നത് 'മൂന്ന് ലോകകപ്പുകള്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മൂന്ന് ലോകകപ്പുകളില്‍ രണ്ടെണ്ണമെങ്കിലും ജയിക്കണം. അതാണ് എന്റെ ലക്ഷ്യം.

കളിക്കാര്‍ക്ക് നീണ്ട പരിശീലനം നല്‍കാനും നിശ്ചിത കാലയളവില്‍ അവരുടെ കഴിവ് സ്വയം പ്രകടിപ്പിക്കാന്‍ താരങ്ങളെ പിന്തുണയ്ക്കാനും ഇന്ത്യന്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ട്.' രോഹിത് പറഞ്ഞു. കൂടെ ബാറ്റ് ചെയ്യാൻ ഇഷ്ടമുള്ള സഹതാരത്തെയും രോഹിത് വെളിപ്പെടുത്തി. മറുവശത്തന്നിന്നും കെഎൽ രാഹുൽ ബാറ്റ് വീശുന്നത് കാണാൻ ഇഷ്ടമാണ്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ രാഹുല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :