1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. hussey reveals best cap[tains he played under

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്യാപ്‌റ്റന്മാർ ആ രണ്ട് പേർ, വെളിപ്പെടുത്തലുമായി മൈക് ഹസി

മൈക്ക് ഹസി
തന്നെ നയിച്ചിട്ടുള്ളവരിൽ വെച്ച് ഏറ്റവും മികച്ച നായകന്മാർ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങും ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ്ങ് ധോണിയുമാണെന്ന് മൈക്ക് ഹസി. ദേശീയ ടീമിൽ പോണ്ടിങ്ങിന് കീഴിലും ഐപിഎല്ലിൽ ധോണിക്ക് കീഴിലുമാണ് ഹസി കളിച്ചിട്ടുള്ളത്.
 
രണ്ടുപേരും മികച്ച നായകന്മാരാണെന്ന് പറയുന്ന ഹസി. ഇവരിൽ ആരാണ് മികച്ചതെന്ന് തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണെന്നും പറയുന്നു. രണ്ട് പേരും വ്യത്യസ്തരായ നായകന്മാരാണ് ധോണി ശാന്തനാണെങ്കിൽ അക്രമണകാരിയായ നായകനാണ് പോണ്ടിങ്ങ്.ഏറ്റവും മികച്ചത് മാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന ആളാണ് പോണ്ടിങ്ങ് ഹസി പറഞ്ഞു.
അടുത്ത ലേഖനം
സച്ചിനെ ക്രിക്കറ്റ് ദൈവമാക്കിയ ഷാർജയിലെ കൊടുങ്കാറ്റ് വീണ്ടും ഓർക്കപ്പെടുമ്പോൾ