ആളുകള്‍ അവര്‍ക്ക് തോന്നുന്നതെല്ലാം പറയും, അവരെ നിയന്ത്രിക്കാന്‍ കഴിയില്ല: രോഹിത് ശര്‍മ

രേണുക വേണു| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (16:51 IST)

ക്യാപ്റ്റന്‍സി വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആളുകള്‍ അവര്‍ക്ക് തോന്നുന്നതെല്ലാം പറയുമെന്നും അവരെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും രോഹിത് പറഞ്ഞു. തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകാനാണ് ശ്രമമെന്നും രോഹിത് പറഞ്ഞു. വിരാട് കോലിയെ ഏകദിന നായകസ്ഥാനത്തു നിന്ന് ബിസിസിഐ നിര്‍ബന്ധിച്ചാണ് നീക്കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'മറ്റുള്ളവര്‍ പറയുന്നതിനെല്ലാം ചെവി കൊടുക്കാന്‍ സമയമില്ല. അവരെ നിയന്ത്രിക്കാന്‍ പറ്റില്ല. പ്രൊഫഷണല്‍ താരമെന്ന നിലയില്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം,' രോഹിത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :