രേണുക വേണു|
Last Updated:
ഞായര്‍, 12 ഡിസംബര്‍ 2021 (13:11 IST)
വൈറ്റ് ബോള്‍, റെഡ് ബോള്‍ ക്രിക്കറ്റില്‍ വ്യത്യസ്ത നായകന്‍മാരെ പരീക്ഷിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഉചിതമെന്ന് ഗൗതം ഗംഭീര്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ സുരക്ഷിത കരങ്ങളിലാണെന്ന് ഗംഭീര്‍ പറഞ്ഞു. രോഹിത് ശര്‍മ ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നായകനായിരിക്കുന്നത് ഇന്ത്യയ്ക്ക് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
'രണ്ട് ഫോര്‍മാറ്റില്‍ രണ്ട് വ്യത്യസ്ത നായകന്‍മാര്‍ എന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് തോന്നുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ രോഹിത്തിന് സാധിക്കും. നായകന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ ഇന്ത്യയ്ക്ക് വേണ്ടി നല്ല പ്രകടനം നടത്തും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സുരക്ഷിത കരങ്ങളിലാണ്, പ്രത്യേകിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍,' ഗംഭീര്‍ പറഞ്ഞു.