1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rishabh Pant shifted to Private suit room

അണുബാധയുണ്ടാകുമോ എന്ന് പേടി; റിഷഭ് പന്തിനെ ഐസിയുവില്‍ നിന്ന് സ്യൂട്ട് റൂമിലേക്ക് മാറ്റി

ആശുപത്രിയുടെ ഐസിയുവിലേക്ക് ധാരാളം സന്ദര്‍ശകര്‍ വരാന്‍ തുടങ്ങിയതോടെയാണ് താരത്തെ പ്രൈവറ്റ് സ്യൂട്ട് റൂമിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്

Rishabh Pant shifted to Private suit room
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ ഐസിയു വാര്‍ഡില്‍ നിന്ന് പ്രൈവറ്റ് സ്യൂട്ട് റൂമിലേക്ക് മാറ്റി. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് പന്ത് ഇപ്പോള്‍ ഉള്ളത്. നിലവില്‍ പന്ത് അപകടനില തരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ശരീരത്തില്‍ ധാരാളം മുറിവുകള്‍ ഉള്ളതിനാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്. അണുബാധ ഒഴിവാക്കാനാണ് പന്തിനെ പ്രൈവറ്റ് സ്യൂട്ട് റൂമിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. 
 
ആശുപത്രിയുടെ ഐസിയുവിലേക്ക് ധാരാളം സന്ദര്‍ശകര്‍ വരാന്‍ തുടങ്ങിയതോടെയാണ് താരത്തെ പ്രൈവറ്റ് സ്യൂട്ട് റൂമിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ കൂടി ഇടപെട്ടാണ് താരത്തെ പ്രൈവറ്റ് സ്യൂട്ട് റൂമിലേക്ക് മാറിയത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
2022ലെ താരം ബാബർ അസം, ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ശ്രേയസ് അയ്യർ